| Thursday, 20th April 2017, 3:11 pm

'സാക്ഷിയെ ഹാജരാക്കാന്‍ പോലും അനുവദിച്ചില്ല; കോര്‍ട്ട് മാര്‍ഷല്‍ മുന്‍കൂട്ടി ആസൂത്രണം ചെയ്തു നടപ്പാക്കിയത്': തേജ് ബഹദൂര്‍ യാദവ് വെളിപ്പെടുത്തുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: തനിക്കെതിരെ നടന്ന ആസൂത്രിതമായ ഗൂഢാലോചനയെന്ന് ബി.എസ്.എഫില്‍ നിന്നും പുറത്താക്കപ്പെട്ട തേജ് ബഹദൂര്‍ യാദവ്. മുന്‍കൂട്ടി ആസൂത്രണം ചെയ്ത ഒരു വിചാരണയാണ് താന്‍ നേരിട്ടതെന്നും അവര്‍ കോര്‍ട്ട് മാര്‍ഷല്‍ ചെയ്യുമെന്ന് തനിക്ക് അറിയാമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

“കുറ്റമറ്റ വിചാരണ എനിക്ക് ഉറപ്പാക്കിയില്ല. സഹപ്രവര്‍ത്തകരെ സാക്ഷികളായി വിളിക്കാന്‍ ഞാന്‍ ആവശ്യപ്പെട്ടിരുന്നു. പക്ഷെ അതിന് അനുമതി നിഷേധിക്കുകയാണുണ്ടായത്. കോര്‍ട്ട് മാര്‍ഷല്‍ നടപടിക്രമം തന്നെ കണ്ണില്‍പ്പൊടിയിടലായിരുന്നു.” അദ്ദേഹം പറയുന്നു.

“അഴിമതി റിപ്പോര്‍ട്ടു ചെയ്യാനാണ് ഞാന്‍ ശ്രമിച്ചത്. പക്ഷേ ആരും എന്നെ ചെവിക്കൊണ്ടില്ല. ജവാന്മാര്‍ക്കും ഓഫീസര്‍മാര്‍ക്കും വ്യത്യസ്ത ഗുണനിലവാരത്തിലുള്ള ഭക്ഷണങ്ങളും വസ്ത്രങ്ങളുമാണ് ലഭിക്കുന്നത്. ജവാന്മാര്‍ക്ക് മോശം പരിഗണനയാണ് ലഭിച്ചുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം ഇന്ത്യാ ടുഡേയ്ക്കു നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.


Must Read: ഇവിടെ വന്ന് വര്‍ഗീയത വിളമ്പി തിരിച്ചുപോകാമെന്ന് കരുതേണ്ട: അമിത് ഷായ്ക്ക് തെലുങ്കാന രാഷ്ട്രസമിതിയുടെ മുന്നറിയിപ്പ് 


താന്‍ വീഡിയോ പുറത്തുവിട്ടശേഷം ഭക്ഷണത്തിന്റെ ഗുണനിലവാരത്തില്‍ 70% വര്‍ധനവുണ്ടായി. സഹപ്രവര്‍ത്തകരില്‍ നിന്നും വലിയ പിന്തുണയാണ് തനിക്കു ലഭിച്ചതെന്നും തേജ് ബഹദൂര്‍ യാദവ് പറയുന്നു.

“അവരെന്നെ കൊല്ലുമെന്നായിരുന്നു ധരിച്ചത്. പക്ഷെ മാധ്യമങ്ങള്‍ എന്റെ ജീവന്‍ രക്ഷിച്ചത്. അവര്‍ തരുന്ന ഭക്ഷണം കഴിക്കരുതെന്നും അതില്‍ വിഷം ചേര്‍ക്കാനുള്ള സാധ്യതയുണ്ടെന്നും സഹപ്രവര്‍ത്തകര്‍ മുന്നറിയിപ്പു നല്‍കിയിരുന്നു. അതുകൊണ്ട് ഞാന്‍ നിരാഹാരം കിടന്നു.” അദ്ദേഹം പറയുന്നു.

ജവാന്മാരാണ് എല്ലായ്‌പ്പോഴും ശിക്ഷിക്കപ്പെടുന്നത്. അഴിമതിക്കാരായ മേലുദ്യോഗസ്ഥര്‍ രക്ഷപ്പെടുകയാണ് പതിവ്. ഇതാണ് ഏറെ വേദനിപ്പിക്കുന്നതെന്നും അദ്ദേഹം പറയുന്നു.

തന്നെ പുറത്താക്കിയതിനെതിരെ പൊരുതുമെന്നും ജവാന്മാരുടെ ക്ഷേമമാണ് തന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

We use cookies to give you the best possible experience. Learn more