മുസ്ലിമായിരിക്കുക എന്നത് ശാപമായ ഒരു കാലഘട്ടത്തിലൂടെയാണ് നാം കടന്നു പോകുന്നതെന്ന് കവി സച്ചിദാനന്ദന്. ഒരു മുസ്ലിമിന്റെ പേരുണ്ടായാല്‍ മതി അയാള്‍ ഭീകരവാദി എന്ന് മുദ്രകുത്തപ്പെടാനും അയാളൊരു ഏറ്റുമുട്ടലില്‍ കൊല്ലപ്പെടാനും. സച്ചിദാനന്ദന് പറഞ്ഞു.
ഷാര്‍ജ: മുസ്ലിമായിരിക്കുക എന്നത് ശാപമായ ഒരു കാലഘട്ടത്തിലൂടെയാണ് നാം കടന്നു പോകുന്നതെന്ന് കവി സച്ചിദാനന്ദന്. ഒരു മുസ്ലിമിന്റെ പേരുണ്ടായാല്‍ മതി അയാള്‍ ഭീകരവാദി എന്ന് മുദ്രകുത്തപ്പെടാനും അയാളൊരു ഏറ്റുമുട്ടലില്‍ കൊല്ലപ്പെടാനും. സച്ചിദാനന്ദന് പറഞ്ഞു.
ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തിലെ കാവ്യസന്ധ്യയിലെ കവിതാ അവതരണത്തിന് മുന്നോടിയായി സംസാരിക്കുകയായിരുന്നു സച്ചിദാനന്ദന്.
രാജ്യം എക്കാലത്തെയും ഇരുണ്ട കാലഘട്ടത്തിലൂടെയാണ് കടന്നു പോകുന്നത്. മുന്‍പും മുസ്ലിംങ്ങളുടെ സ്ഥിതി ഇതായിരുന്നു. അന്നാണ് മുസ്ലിം ഇന്ത്യയ്ക്ക് എത്രമാത്രം പ്രസക്തമാണെന്ന് വ്യക്തമാക്കി മുസ്ലിം എന്ന കവിത എഴുതിയതെന്നും അതിന് ഇക്കാലത്ത് പ്രസക്തി കൂടുതലാണെന്നും സച്ചിദാനന്ദന് ചൂണ്ടിക്കാട്ടി.
ചടങ്ങില്‍ ഹിന്ദുത്വവാദികളുടെ ഭീഷണി നേരിടുന്ന തമിഴ് സാഹിത്യകാരന് പെരുമാള്‍ മുരുകനെ പിന്തുണച്ചും സച്ചിദാനന്ദന് കവിത ചൊല്ലി.