| Friday, 11th January 2013, 11:25 am

സച്ചിന്റെ മകന്‍ മുംബൈ അണ്ടര്‍ 14 ടീമിലേക്ക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ഏകദിന ക്രിക്കറ്റിനോട് വിടപറഞ്ഞ് ആരാധകെ നിരാശപ്പെടുത്തിയെങ്കിലും ഇന്ത്യന്‍ ടീമിന് ഒരു പുത്തന്‍ ഉദയത്തെ സമ്മാനിച്ചുകൊണ്ടാണ് അദ്ദേഹം കളിക്കളത്തോട് വിടപറഞ്ഞത്.[]

മകന്‍ അര്‍ജുന്‍ മുംബൈ ടീമില്‍ ബാറ്റിങ്ങിനൊരുങ്ങുന്നു എന്ന വാര്‍ത്തയാണ് ഇപ്പോള്‍ ഇന്ത്യന്‍ ടീമിനും ആരാധകര്‍ക്കും സന്തോഷം പകരുന്നത്. വയസ് പതിമൂന്നേ ആയിട്ടുള്ളൂ എന്നതിനാല്‍ തന്നെ ആദ്യം അണ്ടര്‍ 14 ടീമിലാണ് അര്‍ജുന്‍ കളിക്കുക.

ബി.സി.സി.ഐ സംഘടിപ്പിക്കുന്ന ടൂര്‍ണമെന്റിന്റെ പശ്ചിമമേഖലാ പാദത്തിലെ മല്‍സരം അഹമ്മദാബാദില്‍ 20നു തുടങ്ങും. ഇടംകയ്യന്‍ ബാറ്റ്‌സ്മാനായ അര്‍ജുന്‍, ഖര്‍ ജിംഖാന അണ്ടര്‍ 14 ടൂര്‍ണമെന്റില്‍ തന്റെ ആദ്യ സെഞ്ചുറി നേടിയിരുന്നു.

ഗോരേഗാവ് സെന്ററിനെതിരെ ക്രോസ് മൈദാനിലായിരുന്നു മല്‍സരം. ഒരു സിക്‌സും 14 ബൗണ്ടറിയും അടക്കം അന്ന് അര്‍ജുന്‍ നേടിയ 124 റണ്‍സിന്റെ ബലത്തില്‍ ഖര്‍ ജിംഖാന ഒരു ഇന്നിങ്‌സിനും 21 റണ്‍സിനും ജയിച്ചിരുന്നു. അതോടെ മുംബൈ അണ്ടര്‍ 14 ടീമിന്റെ ഓഫ് സീസണ്‍ പരിശീലന ക്യാംപിലേക്ക് ക്ഷണവും വന്നു.

ബാറ്റിങ്ങില്‍ മാത്രമല്ല ബൗളിങ്ങിലും അര്‍ജുന്‍ മിടുക്കനാണ്. ഇടംകയ്യന്‍ പേസ് ബോളിങ്ങിലൂടെ ഒരുതവണ 22 റണ്‍സ് വഴങ്ങി എട്ടു വിക്കറ്റ് വീഴ്ത്തി. ധീരുബായി അംബാനി ഇന്റര്‍ നാഷനല്‍ സ്‌കൂളിനു വേണ്ടിയായിരുന്നു പ്രകടനം. ജംനാബായ് നര്‍സീ സ്‌കൂളിനെ അന്ന് അവര്‍ തോല്‍പിക്കുകയും ചെയ്തു.

We use cookies to give you the best possible experience. Learn more