പ്രകാശനത്തിനു മുമ്പ് തന്നെ ഏറെ ചര്‍ച്ചാ വിഷയമായിരുന്നു സച്ചിന്റെ ആത്മകഥ. മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് കോച്ച് ഗ്രേഗ് ചാപ്പലിനെതിരായ പരാമര്‍ശങ്ങളായിരുന്നു വിവാദങ്ങളുണ്ടാക്കിയത്. സര്‍ക്കസിലെ റിംങ്മാസ്റ്ററെ പോലെ തന്റെ താല്‍പര്യങ്ങളെ അടിച്ചേല്‍പ്പിക്കാന്‍ ചാപ്പല്‍ ശ്രമിച്ചിരുന്നെന്നും ടീമില്‍ അസ്വാരസ്യങ്ങള്‍ ഉണ്ടാക്കാന്‍ അദ്ദേഹം ശ്രമിച്ചിരുന്നതായും സച്ചിന്‍ തന്റെ ആത്മകഥയിലൂടെ പറഞ്ഞിരുന്നു.
എന്നാല്‍ ഇതിനെതിരെ ചാപ്പല്‍ മുന്നോട്ട് വരികയും പിന്നീട് സൗരവ് ഗാംഗുലി, വി.വി.എസ് ലക്ഷ്മണ്‍, ദ്രാവിഡ് തുടങ്ങിയ താരങ്ങള്‍ സച്ചിനെ അനുകൂലിച്ച് മുന്നോട്ട് വരികയും ചെയ്തിരുന്നു.
സച്ചിന്റെ സഹകളിക്കാരായിരുന്ന രാഹുല്‍ ദ്രാവിഡ്, സൗരവ് ഗാംഗുലി, വി.വി.എസ് ലക്ഷ്മണ്‍ എന്നിവരും സുനില്‍ ഗാവസ്‌കര്‍, രവിശാസ്ത്രി, വെങ്‌സാര്‍ക്കര്‍ തുടങ്ങിയ പ്രമുഖരും വേദിയില്‍ സന്നിഹിതരായിരുന്നു.