മുംബൈ: ദേശീയ കായികദിനത്തില്‍ രാജ്യത്തിന്റെ അഭിമാനം വാനോളമുയര്‍ത്തിയ കായികരംഗത്തെ വനിതകള്‍ക്ക് ആദരമര്‍പ്പിച്ച് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍റിന്റെ ട്വീറ്റ്. ഈ വര്‍ഷത്തെ കായികദിനം വനിതാകായിക താരങ്ങള്‍ക്ക് സമര്‍പ്പിക്കുന്നു എന്നാണ് സച്ചിന്റെ ട്വീറ്റ്.
ലോകഹോക്കിയ്ക്ക് ഇന്ത്യ സമ്മാനിച്ച ഹോക്കി മാന്ത്രികന്‍ ധ്യാന്‍ ചന്ദിന്റെ ജന്മദിനമാണ് രാജ്യം കായികദിനമായി ആചരിക്കുന്നത്. രണ്ട് ദിവസം മുമ്പാണ് ലോകബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ താരങ്ങളായ സിന്ധു വെള്ളിയും സൈന വെങ്കലവും നേടിയത്.
Also Read: ആരാധകര്‍ക്ക് പിന്നാലെ ജയസൂര്യയും ലങ്കന്‍ ടീമിനെ കൈയൊഴിയുന്നു
മാത്രമല്ല റിയോ ഒളിംപിക്‌സ് മുതല്‍ ഇന്ത്യന്‍ കായിക രംഗത്തില്‍ വനിതകള്‍ മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നത്. ഒളിംപിക്‌സില്‍ പുരുഷതാരങ്ങളെല്ലാം മങ്ങിയപ്പോള്‍ ഗുസ്തിയില്‍ സാക്ഷി മാലിക്കും ജിംനാസ്റ്റിക്കില്‍ ദീപ കര്‍മാകറുമാണ് ഇന്ത്യയുടെ മാനം കാത്തത്.
പാരാലിംപിക്‌സില്‍ ദീപ മാലിക്കും വെള്ളി നേടിയിരുന്നു. തുടര്‍ന്ന് ഈ വര്‍ഷം നടന്ന വനിതാ ലോകകപ്പ് ക്രിക്കറ്റിലും ഇന്ത്യന്‍ ടീം ഫൈനലിലെത്തിയിരുന്നു. പിന്നാലെയായിരുന്നു സൈനയുടെയും സിന്ധുവിന്റെയും മെഡല്‍ നേട്ടവും.
ഇതിന്റെ പശ്ചാത്തലത്തിലാണ് സച്ചിന്‍ ഈ കായികദിനം വനിതാകായികതാരങ്ങള്‍ക്ക് സമര്‍പ്പിച്ചത്.