| Friday, 9th November 2018, 5:25 pm

ഓസീസ് കരുതിയിരുന്നോളൂ... പൃഥ്വിക്ക് ഇതിഹാസത്തിന്റെ വിജയമന്ത്രമുണ്ട്; പൃഥ്വി ഷായെ പരിശീലിപ്പിക്കാന്‍ സച്ചിനും

സ്പോര്‍ട്സ് ഡെസ്‌ക്

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റിലെ പുത്തന്‍ താരോദയം പൃഥ്വി ഷായ്‌ക്കൊപ്പം പരിശീലന സെഷന്‍ ചെലവഴിച്ച് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍. ഓസ്‌ട്രേലിയന്‍ പര്യടനത്തിന് മുന്നോടിയായി സച്ചിന്റെ തന്നെ ടെന്‍ഡുല്‍ക്കര്‍ മിഡില്‍സെക്‌സ് അക്കാദമിയിലാണ് പൃഥ്വിയെ പരിശീലിപ്പിക്കാന്‍ സച്ചിന്‍ നേരിട്ടെത്തിയത്.

അരങ്ങേറ്റ മത്സരത്തില്‍ തന്നെ സെഞ്ച്വറി നേടി വരവറിയിച്ച പൃഥ്വി ഷായെ ഓസീസ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിലുള്‍പ്പെടുത്തിയിരുന്നു.

ഓസ്‌ട്രേലിയയിലെ ബൗണ്‍സുള്ള പിച്ച് ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ക്ക് പരീക്ഷമവേദിയായിരിക്കും.

ALSO READ: ഇന്ത്യന്‍ താരങ്ങള്‍ക്ക് വിശ്രമം കിട്ടാന്‍ ഇത്തവണ ഐ.പി.എല്‍ നേരത്തെ തുടങ്ങിയേക്കും

“”ടെന്‍ഡുല്‍ക്കര്‍, പ്രശാന്ത് ഷെട്ടി, ജഗദീഷ് ചവാന്‍ എന്നിവര്‍ പൃഥ്വി ഷായ്ക്ക് പന്തെറിഞ്ഞുകൊടുത്തു. കൃത്രിമമായി ടാര്‍പോളിന്‍വെച്ചുണ്ടാക്കിയ പിച്ചിലായിരുന്നു പരിശീലനം. ” എം.ഐ.ജി അക്കാദമിയുമായി അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

പൃഥ്വി ഷായ്ക്കായി ഒരുമണിക്കൂര്‍ നേരത്തെ സച്ചിന്‍ അക്കാദമിയിലെത്തിയിരുന്നു. ഓസ്‌ട്രേലിയന്‍ പിച്ചുകളില്‍ എങ്ങനെ ബാറ്റ് ചെയ്യണം എന്നതിനെക്കുറിച്ച് സച്ചിന്‍, പൃഥ്വി ഷായ്ക്ക് പറഞ്ഞുകൊടുത്തു.

ALSO READ: ലോകകപ്പ് തൊട്ടടുത്ത്; ദുരന്തമുഖത്ത് നിന്ന് കരകയറാനാകാതെ ഓസീസ്

വിന്‍ഡീസിനെതിരെ അരങ്ങേറ്റ മത്സരം കളിച്ച ഷാ 134 റണ്‍സ് നേടിയാണ് രാജ്യന്തര ക്രിക്കറ്റിലേക്ക് വരവറിയിച്ചത്. രഞ്ജി ട്രോഫിയിലും, ദുലീപ് ട്രോഫിയിലും, ടെസ്റ്റ് ക്രിക്കറ്റിലും അരങ്ങേറ്റ മത്സരത്തില്‍ തന്നെ സെഞ്ചുറി നേടിയ ഏകതാരമാണ് പൃഥ്വി ഷാ.

ഈ വര്‍ഷം നടന്ന അണ്ടര്‍ 19 ലേകകപ്പില്‍ ഇന്ത്യക്ക് കിരീടം നേടി തന്ന നായകനും ഷാ തന്നെ. അണ്ടര്‍ 19 ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന ഇന്ത്യന്‍ നായകനെന്ന റെക്കോഡും ഷായുടെ പേരിലാണ്.

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more