മുംബൈ: ട്വന്റി-ട്വന്റി മത്സരങ്ങള്‍ നേരത്തെ വന്നിരുന്നെങ്കില്‍ 2003ലെ ലോകകപ്പ് ക്രിക്കറ്റ് ഫൈനലിന്റെ ഫലം മറ്റൊന്നാകുമായിരുന്നെന്ന് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍. ഫൈനലില്‍ ഇന്ത്യ ഓസ്ട്രേലിയക്കെതിരെ വലിയ സ്‌കോറിന് പരാജയപ്പെട്ടിരുന്നു.
Also read നികുതി വെട്ടിപ്പ്; ലയണല്‍ മെസിയുടെ തടവ് ശിക്ഷ കോടതി ശരിവച്ചു
2003 ഫൈനലില്‍ റിക്കി പോണ്ടിങ് നയിച്ച ഓസ്ട്രേലിയ രണ്ട് വിക്കറ്റിന് 359 റണ്‍സെടുത്തിയിരുന്നു. ഇതിനെതിരെ സൗരവ് ഗാംഗുലി നയിച്ച ഇന്ത്യക്ക് 234 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. ട്വന്റി ട്വന്റി ആരംഭിച്ചതിന് ശേഷമാണ് ഈ സ്‌കോറെങ്കില്‍ വിജയലക്ഷ്യം മറികടന്നേനെയെന്നാണ് സച്ചിന്‍ പറയുന്നത്.
“ട്വന്റി-ട്വന്റി മത്സരങ്ങള്‍ക്ക് മുന്‍പ് 359 റണ്‍സെന്നത് വലിയ സ്‌കോര്‍ആയിരുന്നു. എന്നാല്‍ ഇന്നത് അത്ര വലിയ സ്‌കോര്‍ അല്ല. നിയമങ്ങളും സാഹചര്യങ്ങളും അന്നത്തെതില്‍ നിന്നും ഒരുപാട് മാറിയിട്ടുണ്ട്. കളിക്കാരുടെ മാനസ്സിക നിലയിലും ഇപ്പോള്‍ മാറ്റം വന്നു” സച്ചിന്‍ പറയുന്നു.
സച്ചിന്റെ ജീവിതം ആസ്പദമാക്കിയെടുത്ത “സച്ചിന്‍: എ ബ്രില്ലണ്‍ ഡ്രീംസ്” എന്ന സിനിമയുടെ പ്രചരണാര്‍ത്ഥം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സച്ചിന്‍