ലോകകപ്പില്‍ പാകിസ്താനുമായി ഇന്ത്യ കളിക്കണം; നിലപാട് വ്യക്തമാക്കി സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍
ICC WORLD CUP 2019
ലോകകപ്പില്‍ പാകിസ്താനുമായി ഇന്ത്യ കളിക്കണം; നിലപാട് വ്യക്തമാക്കി സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 22nd February 2019, 7:32 pm

മുംബൈ: വരുന്ന ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ത്യ പാകിസ്താനുമായി കളിക്കണമെന്ന് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍. ലോകകപ്പില്‍ ഇന്ത്യ എല്ലായ്പ്പോഴും പാകിസ്താനെ തോല്‍പ്പിക്കാറുണ്ടെന്നും ഒരിക്കല്‍ കൂടി പരാജയപ്പെടുത്താനുള്ള സമയമാണിതെന്നും സച്ചിന്‍ പറഞ്ഞു.

ലോകകപ്പ് മത്സരത്തിനിടെ കളി ഉപേക്ഷിച്ച് രണ്ട് പോയന്റ് ഇന്ത്യ പാക്കിസ്താന് നല്‍കുന്നതിനോട് എതിര്‍പ്പുണ്ടെന്നും സച്ചിന്‍ പറഞ്ഞു. ഇത് തന്റെ മാത്രം അഭിപ്രായമാണെന്നും രാജ്യം ഏത് തീരുമാനം എടുത്താലും പിന്തുണയ്ക്കുമെന്നും മാസ്റ്റര്‍ ബ്ലാസ്റ്റര്‍ പറഞ്ഞു.

Also Read  പാക്കിസ്ഥാന്‍ യുദ്ധത്തിന് ഒരുക്കമാണെങ്കില്‍ ഇന്ത്യയ്ക്കാണോ ബുദ്ധിമുട്ട്; പാക്കിസ്ഥാനുമായി യുദ്ധത്തിന് തയ്യാറെന്ന് രാജ്‌നാഥ് സിങ്

നേരത്തെ പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ലോകകപ്പ് ക്രിക്കറ്റില്‍ പാകിസ്താനുമായുള്ള മത്സരം ഇന്ത്യ ഉപേക്ഷിക്കണമെന്ന് ഹര്‍ഭജന്‍ സിംഗ് പറഞ്ഞിരുന്നു ഈ മത്സരം ഇല്ലാതെ തന്നെ ലോകകപ്പില്‍ മുന്നോട്ട് പോകാന്‍ ശക്തിയുള്ള ടീമാണ് ഇന്ത്യയെന്നും ഹര്‍ഭജന്‍ പറഞ്ഞിരുന്നു

ജൂണ്‍ 16ന് മാഞ്ചസ്റ്ററിലാണ് ഇന്ത്യാ-പാകിസ്താന്‍ മത്സരം നടക്കേണ്ടത്. മെയ് അവസാനം ഇംഗ്ലണ്ടില്‍ ആരംഭിക്കുന്ന ഏകദിന ലോകകപ്പില്‍ പാകിസ്താനെതിരെ ഇന്ത്യ കളിക്കരുതെന്ന ആവശ്യവുമായി ആരാധകരും രംഗത്തെത്തിയിരുന്നു. ആരാധകര്‍ക്കു പുറമെ മുംബൈയിലെ ക്രിക്കറ്റ് ക്ലബ്ബ് ഓഫ് ഇന്ത്യയും ഇതേ ആവശ്യം ഉന്നയിച്ചിരുന്നു.
DoolNews Video