[]മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന് ടെണ്ടുല്‍ക്കറുടെ മകന് അര്ജുന് ടെണ്ടുല്‍ക്കര്‍ ക്ലബ്ബ് ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിക്കുന്നു. മുംബൈ ക്രിക്കറ്റ് അസോസിയേഷന്റെ കംഗ ലീഗിലാണ് അര്‍ജ്ജുന്റെ അരങ്ങേറ്റം.[]
ഞായറാഴ്ച ആരംഭിക്കുന്ന ലീഗില്‍ യംഗ് പാര്‍സീ ക്രിക്കറ്റ് ക്ലബ്ബിന് വേണ്ടിയാണ് അര്ജുന് പാഡുകെട്ടി- യിറങ്ങുന്നത്. കംഗ ലീഗിലെ ജി ഡിവിഷനിലാണ് അര്‍ജുന്റെ ടീം മത്സരിക്കാനിറങ്ങുന്നത്.
ഇടം കൈയന്‍ ബാറ്റ്സ്മാനും, ഇടം കൈയന്‍ ബൗളറുമാണ് അര്ജുന് ടെണ്ടുല്‍ക്കര്‍. മുംബൈക്ക് വേണ്ടി അണ്ടര്‍ 14 വിഭാഗങ്ങളില്‍ നേരത്തെ അര്ജ്ജുന് ഇറങ്ങിയിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷം സെലക്ഷന് ട്രയല്‍സിനിടെ അര്ജ്ജുന് തന്റെ കരിയറിലെ ആദ്യ സെഞ്ചുറി നേടിയിരുന്നു. ഈ സെഞ്ചുറിയാണ് അണ്ടര്‍ 14 മുംബൈ ടീമില്‍ അര്ജ്ജുന് സ്ഥാനം നേടികൊടുത്തത്.
പുതിയ തട്ടകത്ത് തന്നെക്കാള്‍ പ്രായമുള്ള കളിക്കാര്ക്കൊപ്പമാവും പതിമൂന്നുകാരനായ അര്ജ്ജുന് പാഡുകെട്ടിയിറങ്ങുക. ലീഗിലെ മിക്ക കളിക്കാരും അണ്ടര്‍ 17, 19 ടീമുകളില്‍ ഇടം പിടിച്ചവരാണ്.