'അതിനുത്തരവാദി ചാപ്പല്‍'; 2007ലെ ലോകകപ്പ് പരാജയത്തിന് കാരണം ഗ്രെഗ് ചാപ്പലെന്ന് സച്ചിന്‍
Daily News
'അതിനുത്തരവാദി ചാപ്പല്‍'; 2007ലെ ലോകകപ്പ് പരാജയത്തിന് കാരണം ഗ്രെഗ് ചാപ്പലെന്ന് സച്ചിന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 27th May 2017, 3:45 pm

 

മുംബൈ: ജയിംസ് എസ്‌കിന്‍ സംവിധാനം ചെയ്ത “സച്ചിന്‍ എ ബ്രില്ല്യന്‍ ഡ്രീംസ്” സച്ചിന്റെ ജീവിത കഥയാണ്. ഇതിഹാസ താരത്തിന്റെ ജീവിതത്തിന്റെ തുറന്ന് കാണിക്കലാണ് സിനിമയിലുട നീളം കാണിക്കുന്നതും.


Also read കശാപ്പ് നിരോധനം; മുസ്സോളിനിയുടെ നാസി ഭരണകൂടത്തിന്റെ നടപടിയെ ഓര്‍മ്മിപ്പിച്ച് എന്‍.എസ് മാധവന്‍


ചിത്രത്തില്‍ തന്റെ കളി ജീവിതത്തെ കുറിച്ച് പറയുന്ന താരം 2007ലെ ടീമിന്റെ ദയനീയ പരാജയത്തിന് ഉത്തരവാദിയായി അന്നത്തെ കോച്ചായിരുന്ന ഗ്രെഗ് ചാപ്പലിന്റെ നയങ്ങളാണ് ചൂണ്ടിക്കാട്ടുന്നത്. കോച്ചിന്റെ ശൈലിയില്‍ താരങ്ങള്‍ അസംതൃപ്തരാണെന്ന് ബോര്‍ഡിനോട് പറഞ്ഞിരുന്നതായും താരം പറയുന്നു.

“ഞാന്‍ അന്ന് തന്നെ ക്രിക്കറ്റ് ബോര്‍ഡിനോട് പരാതി പറഞ്ഞിരുന്നു. ചാപ്പല്‍ ഇന്ത്യന്‍ ടീനെ ശരിയായ രീതിയില്ല ചിട്ടപ്പെടുത്തിയത്. ബാറ്റിങ് ഓര്‍ഡറില്‍ പ്രത്യേകിച്ചും, മറ്റുള്ള ടീമുകളെല്ലാം ഒരു വര്‍ഷം തുടര്‍ച്ചയായി ഒരോ തന്ത്രത്തിലൂന്നി കളിക്കുമ്പോളും നമ്മള്‍ ടൂര്‍ണമെന്റിന്റെ ഒരു മാസം മുന്‍പ് പോലും ബാറ്റിങ് ഓര്‍ഡറില്‍ പരീക്ഷണം നടത്തുകയായിരുന്നു.” സച്ചിന്‍ പറയുന്നു.


Dont miss ബുര്‍ഹാന്‍ വാനിയുടെ പിന്‍ഗാമി സബ്സര്‍ അഹമ്മദ് ഭട്ടുള്‍പ്പെടെ എട്ടു തീവ്രവാദികളെ സൈന്യം വധിച്ചു.


അത് ഇന്ത്യന്‍ ക്രിക്കറ്റിന് വളരെ മോശം കാലമായിരുന്നെന്നും ആ സമയത്ത് വിരമിക്കലിനെ കുറിച്ച് പോലും ചിന്തിച്ചിരുന്നെന്നും നമ്മള്‍ ബംഗ്ലാദേശിനെതിരെയും ശ്രീലങ്കക്കെതിരെയും തോല്‍ക്കുമെന്ന് ചിന്തിച്ചത് കൂടിയില്ലെന്നും സച്ചിന്‍ പറഞ്ഞു.

സച്ചിന്റെ ഭാര്യയും ആ കാലയളവിനെ വളരെ മോശമായി തന്നെയാണ് വിലയിരുത്തുന്നത്. കുടുംബത്തില്‍ പ്രശനങ്ങളുണ്ടായിരുന്നെന്നും മക്കളായ അര്‍ജുനോടും സാറയോടും സ്‌കൂളില്‍ നിന്നും മറ്റും പലതും കോള്‍ക്കുമെന്നും അതിന് ചെവി കൊടുക്കേണ്ടെന്നും പറഞ്ഞതായും അഞ്ജലി പറയുന്നു.