| Wednesday, 28th June 2017, 7:52 pm

ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലകന്റെ ചിത്രം വ്യക്തമാകുന്നു; സച്ചിന്റെ പിന്തുണയോടെ പരിശീലകനാകാനൊരുങ്ങി രവി ശാസ്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: കുംബ്ലെയ്ക്ക് പകരക്കാരനെ തേടുന്ന ബി.സി.സി.ഐക്ക് പരിശീലകനാകാനുള്ള അപേക്ഷ സമര്‍പ്പിച്ച മുന്‍ താരവും കമന്റേറ്ററുമായ രവി ശാസ്ത്രിക്ക് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെന്‍ഡുല്‍ക്കറുടെ പിന്തുണ. നേരത്തെ പരിശീലകനാകാനില്ലെന്ന് വ്യക്തമാക്കിയ ശാസ്ത്രി സച്ചിന്റെ നിര്‍ബന്ധപ്രകാരമാണ് പരിശീലക സ്ഥാനത്തേക്ക് അപേക്ഷ നല്‍കിയിരുന്നത്.


Also read അഞ്ചുമാസത്തിനിടക്ക് 100 കളളങ്ങള്‍; ട്രംപിനെ പൊളിച്ചടുക്കി ന്യുയോര്‍ക്ക് ടൈംസിന്റെ ‘ട്രംപ് ലൈസ്’ സ്പെഷ്യല്‍ പേജ്


ലണ്ടനില്‍ ഒഴിവുകാലം ആഘോഷിക്കുന്ന രവിശാസ്ത്രിയെ കാണാനെത്തിയ സച്ചിന്‍ ശാസ്ത്രിയോട് തീരുമാനം പുന:പരിശോധിക്കാന്‍ ആവശ്യപ്പെടുകയും അതിന്റെ പശ്ചാത്തലത്തില്‍ അദ്ദേഹം അപേക്ഷ സമര്‍പ്പിക്കുകയുമായിരുന്നെന്നാണഅ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. നേരത്തെ കുംബ്ലെയെ പരിശീലകനാക്കി നിയമിച്ചപ്പോള്‍ അവസാന നിമിഷം വരെ പരിഗണനയിലിരുന്ന വ്യക്തിയായിരുന്നു ടീം ഡയറക്ടര്‍ കൂടിയായ ശാസ്ത്രി.

ബി.സി.സി.ഐ ഉപദേശക സമിതിയംഗം കൂടിയായ സച്ചിനുള്‍പ്പെട്ട സമിതി തന്നെയായിരുന്നു അന്ന് ശാസ്ത്രിയെ തഴഞ്ഞ് കുംബ്ലെയെ പരിശീലകനാക്കി നിയമിച്ചത്. കുംബ്ലെ സ്ഥാനമൊഴിഞ്ഞ സാഹചര്യത്തില്‍ ശാസ്ത്രിയോട് വീണ്ടും അപേക്ഷ നല്‍കാന്‍ സച്ചിനാവശ്യപ്പെട്ട സാഹചര്യത്തില്‍ ശാസ്ത്രി തന്നെയാകും ഇന്ത്യയുടെ പുതിയ പരിശീലകനെന്ന് ഏറെക്കുറെ വ്യക്തമാണ്.

2016ല്‍ കുംബ്ലെയെ പരിഗണിക്കുമ്പോഴും ഉപദേശക സമിതിയില്‍ രണ്ടഭിപ്രായമുണ്ടായിരുന്നെന്നാണഅ റിപ്പോര്‍ട്ടുകള്‍. സച്ചിന്‍ രവി ശാസ്ത്രിക്ക് അനുകൂലമായ നിലപാടെടുത്തപ്പോള്‍ ഗാംഗുലിക്ക് കുംബ്ലെയോടായിരുന്നു താത്പര്യമെന്നും പിന്നീട് ലക്ഷ്മണിന്റെ തീരുമാനം നിര്‍ണായകമാകുകയായിരുന്നെന്നുമാണ് ടൈംസ് നൗ റിപ്പോര്‍ട്ട ചെയ്യുന്നത്.


Dont miss ‘ഈ മുസ്ലീങ്ങളെ, സുന്നത്ത് ചെയ്തവരെ എല്ലാറ്റിനേം കൊല്ല്’ ജുനൈദ് കൊല്ലപ്പെടുമ്പോള്‍ ആ ട്രെയിനിലെ സഹയാത്രികര്‍ പറഞ്ഞത്


പരിശീലകനെന്ന നിലയില്‍ കഴിഞ്ഞ ഒരു വര്‍ഷം കുംബ്ല ഇന്ത്യന്‍ ടീമിനെ മികച്ച രീതിയിലാണ് മുന്നോട്ടു നയിച്ചത്. ഡങ്കന്‍ ഫ്‌ളച്ചറിനുശേഷം ഇന്ത്യന്‍ ടീമിന്റെ ഡയറ്കടറായി സ്ഥാനമേറ്റെടുത്ത രവി ശാസ്ത്രിയും ടീമിനെ ഒറ്റക്കെട്ടായി മുന്നോട്ടുകൊണ്ടുപോകുന്നതില്‍ നിര്‍ണായക പങ്കാണ് വഹിച്ചിരുന്നത്.

മികച്ച രീതിയിലായിരുന്നു ശാസ്ത്രിയുടെ കാലയളവിലും ടീം മുന്നോട്ട് പോയിരുന്നത്. നേരത്തെ കുംബ്ലെക്കെതിരായ ടീമിലെ പടല പിണക്കങ്ങള്‍ ശാസ്ത്രിയെ ടീമിലെത്തിക്കുന്നതിന്റെ ഭാഗമായാണെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു.

We use cookies to give you the best possible experience. Learn more