| Tuesday, 20th August 2024, 6:39 pm

ലോകത്തിലെ മികച്ച ബൗളര്‍മാരെ ആ തന്ത്രം ഉപയോഗിച്ചാണ് നേരിട്ടത്; വെളിപ്പെടുത്തലുമായി ക്രിക്കറ്റ് ഇതിഹാസം

സ്പോര്‍ട്സ് ഡെസ്‌ക്

ക്രിക്കറ്റ് ലോകത്തെ ഇതിഹാസ താരമാണ് സച്ചിന്‍ ടെണ്ടുല്‍ക്കര്‍. ലോകത്തെ ഏറ്റവും മികച്ച ബൗളര്‍മാരെ നേരിടുന്നതില്‍ സച്ചിന് പ്രത്യേക മിടുക്ക് തന്നെ ഉണ്ടായിരുന്നു. പേസര്‍മാരെ നേരിടുന്നതില്‍ സച്ചിന്‍ ചില തന്ത്രങ്ങള്‍ ഉപയോഗിച്ചിരുന്നെന്ന് പറഞ്ഞിരുന്നു.

തന്റെ കരിയറില്‍ സച്ചിന് വഖാര്‍ യൂനിസ്, വസീം അക്രം, ഡെയ്ല്‍ സ്റ്റെയ്ന്‍, ജെയിംസ് ആന്‍ഡേഴ്‌സണ്‍, ഉമര്‍ ഗുല്‍ എന്നീ ശക്തമായ പേസര്‍മാരെ നേരിട്ടിരുന്നു. അവരെല്ലാം മികച്ച റിവേഴ്‌സ് സ്വിങ് എറിയുന്നവരുമായിരുന്നു.

അവരെ നേരിടാന്‍ സച്ചിന്‍ ടെന്നീസ് ബോളില്‍ ടേപ് ചെയ്യുകയും അത് ഉപയോഗിച്ച് പരിശീലിക്കുകയും ചെയ്തിരുന്നു എന്നാണ് പറഞ്ഞത്. തിളങ്ങുന്ന വശം ഏതെന്ന് അറിയാന്‍ താന്‍ പന്ത് സൂക്ഷ്മമായി നിരീക്ഷിക്കാറുണ്ടെന്നും അതിനനുസരിച്ച് തന്റെ ഷോട്ടുകള്‍ കളിക്കാറുണ്ടെന്നും ക്രിക്കറ്റ് ഇതിഹാസം പറഞ്ഞു.

‘എന്റെ കരിയറില്‍, ഞാന്‍ പന്ത് ഒരു വശത്ത് നിന്ന് ടേപ് ചെയ്യുമായിരുന്നു. പരിശീലനത്തില്‍ ലെതര്‍ പന്തുകളില്‍ ഞാന്‍ തിളങ്ങുന്നതും പരുക്കന്‍ വശവും കൃത്യമായി നിരീക്ഷിക്കുമായിരുന്നു. റിവേര്‍സ് സ്വിങ് കണ്ട് പിടിക്കാന്‍ ആയിരുന്നു അത്. ടെന്നീസ് ബോളില്‍ ഞാന്‍ ഒരു വശത്ത് ടേപ് പ്രയോഗിച്ച് കളിക്കും. അന്താരാഷ്ട്ര ക്രിക്കറ്റില്‍ റിവേര്‍സ് സ്വിങ്ങിനെ നേരിടാന്‍ എനിക്ക് എന്റെ തന്ത്രങ്ങള്‍ ഉണ്ടായിരുന്നു,’സച്ചിന്‍ പറഞ്ഞു.

200 ടെസ്റ്റ് മത്സരങ്ങളിലെ 329 ഇന്നിങ്‌സില്‍ നിന്നും 15921 റണ്‍സും 248 റണ്‍സിന്റെ ഉയര്‍ന്ന സ്‌കോറും സച്ചിന്‍ സ്വന്തമാക്കിയിട്ടുണ്ട്. ഏകദിനത്തില്‍ 463 മത്സരത്തിലെ 452 ഇന്നിങ്‌സില്‍ 18426 റണ്‍സാണ് സച്ചിന്റെ ബാറ്റില്‍ നിന്നും പിറന്നത്. അതില്‍ 200 റണ്‍സിന്റെ ഉയര്‍ന്ന സ്‌കോറും താരത്തിനുണ്ട്.

Content Highlight: Sachin Tendulkar Reveled His Tactics Against Pace Bowlers

We use cookies to give you the best possible experience. Learn more