ധോണിയിലെ ക്യാപ്റ്റനെ തിരിച്ചറിഞ്ഞതെങ്ങനെ; സച്ചിന്‍ പറയുന്നു
Cricket
ധോണിയിലെ ക്യാപ്റ്റനെ തിരിച്ചറിഞ്ഞതെങ്ങനെ; സച്ചിന്‍ പറയുന്നു
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 11th May 2018, 2:57 pm

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ എക്കാലത്തെയും മികച്ച ക്യാപ്റ്റന്‍മാരിലൊരാളായാണ് ലോകം മഹേന്ദ്ര സിങ് ധോണിയെ കണക്കാക്കുന്നത്. 2007ലാണ് അപ്രതീക്ഷിതമായി ബി.സി.സി.ഐ ധോണിയെ ഇന്ത്യയുടെ നായകപദവി ഏല്‍പ്പിക്കുന്നത്.

വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായ ധോണിയെ കരിയറിന്റെ തുടക്കത്തില്‍ തന്നെയാണ് ഈ ഭാഗ്യം തേടിയെത്തിയത്. സച്ചിനടക്കമുള്ള മുതിര്‍ന്ന താരങ്ങള്‍ അദ്ദേഹത്തിലര്‍പ്പിച്ച വിശ്വാസത്തിന്റെ ഫലമായിരുന്നു ആ ക്യാപ്റ്റന്‍സി. ഇന്ത്യന്‍ ടീമില്‍ തന്നെ ഏറ്റവുമധികം പിന്തുണച്ചതും നായകപദവി കിട്ടിയതിന് പിന്നിലും സച്ചിനാണെന്ന് ധോണിയും വ്യക്തമാക്കിയിരുന്നു.

മുതിര്‍ന്ന താരങ്ങള്‍ ആവശ്യപ്പെട്ടിരുന്നെങ്കില്‍ താനും പന്ത് ചുരണ്ടുമായിരുന്നു: ഓസീസ് പരിശീലകന്‍ ജസ്റ്റിന്‍ ലാംഗര്‍

ഇപ്പോള്‍ ധോണിയിലെ ക്യാപ്റ്റനെ തിരിച്ചറിഞ്ഞതിനെ കുറിച്ച് തുറന്നു സംസാരിച്ചിരിക്കുകയാണ് സച്ചിന്‍. ക്രിക്കറ്റ് അവതാരകന്‍ ഗൗരവ് കപൂറുമായുള്ള സംഭാഷണത്തിലാണ് സച്ചിന്‍ ധോണിയെ കുറിച്ച് സംസാരിക്കുന്നത്.

“സ്ലിപ്പില്‍ ഫീല്‍ഡ് ചെയ്യുമ്പോഴെല്ലാം ഫീല്‍ഡിങ് പൊസിഷനെ കുറിച്ചെല്ലാം ഞാന്‍ ധോണിയുമായി കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുമായിരുന്നു. എന്റെ അഭിപ്രായം പറയുകയും അതിലുള്ള ധോണിയുടെ അഭിപ്രായം തിരിച്ചു ചോദിക്കുകയും ചെയ്യുമായിരുന്നു. ഈ സംഭാഷണങ്ങള്‍ക്കിടെയാണ് ഞാന്‍ ധോണിയിലെ നേതൃഗുണം തിരിച്ചറിഞ്ഞത്” സച്ചിന്‍ പറയുന്നു.