| Wednesday, 12th June 2019, 12:26 pm

മാലിദ്വീപിന് ക്രിക്കറ്റ് ബാറ്റ് സമ്മാനിച്ച് മോദി: നന്ദി പറഞ്ഞ് സച്ചിന്‍ ടെണ്ടുല്‍ക്കര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: മാലിദ്വീപ് പ്രസിഡന്റിന് ക്രിക്കറ്റ് ബാറ്റ് സമ്മാനിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് നന്ദി അറിയിച്ച് സച്ചിന്‍ ടെണ്ടുല്‍ക്കര്‍. ലോകകപ്പ് നടക്കുന്ന വേളയിലെ ‘ക്രിക്കറ്റ് നയതന്ത്ര’ത്തിന് മികച്ച ഉദാഹരണമാണ് ഇതെന്നും സച്ചിന്‍ ട്വിറ്ററിലൂടെ അഭിപ്രായപ്പെട്ടു.

‘ക്രിക്കറ്റ് പ്രമോട്ട് ചെയ്യുന്നതിന് നന്ദി നരേന്ദ്ര മോദിജി. ലോകകപ്പ് ക്രിക്കറ്റ് വേളയിലെ ക്രിക്കറ്റ് നയതന്ത്രത്തിന് മികച്ച ഉദാഹരണം.’ എന്നായിരുന്നു സച്ചിന്റെ ട്വീറ്റ്.

ഇന്ത്യന്‍ ക്രിക്കറ്റ് ടീം താരങ്ങള്‍ ഒപ്പിട്ട ബാറ്റാണ് മാലിദ്വീപ് പ്രസിഡന്റ് ഇബ്രാഹിം മുഹമ്മദ് സോളിയ്ക്ക് മോദി സമ്മാനിച്ചത്.

‘ക്രിക്കറ്റ് ബന്ധം! എന്റെ സുഹൃത്ത് പ്രസിഡന്റ് സോളി ക്രിക്കറ്റിന്റെ വലിയ ആരാധകനാണ്. അതുകൊണ്ട് 2019ലെ ലോകകപ്പ് കളിക്കുന്ന ഇന്ത്യന്‍ ടീം ഒപ്പിട്ട ഒരു ബാറ്റ് ഞാന്‍ അദ്ദേഹത്തിന് സമ്മാനിച്ചു.

മാലിദ്വീപില്‍ ക്രിക്കറ്റ് പ്രോത്സാഹിപ്പിക്കാന്‍ ഇന്ത്യ സഹായിക്കുമെന്നും മോദി പറഞ്ഞിരുന്നു. മാലിദ്വീപിലെ ക്രിക്കറ്റ് കളിക്കാര്‍ക്ക് പരിശീലനം നല്‍കാന്‍ ഇന്ത്യ സഹായിക്കുന്നുണ്ട്. അവരെ മികച്ച നിലവാരത്തിലേക്ക് ഉയര്‍ത്താന്‍ കഴിയുമെന്നും വിദേശകാര്യ മന്ത്രി പറഞ്ഞു.

We use cookies to give you the best possible experience. Learn more