ടി-20 ലോകകപ്പില്‍ ബംഗ്ലാദേശിനെ പരാജയപ്പെടുത്തി വമ്പന്‍ വിജയം സ്വന്തമാക്കിയിരിക്കുകയാണ് അഫ്ഗാനിസ്ഥാന്‍. ഇതോടെ ലോകകപ്പ് സെമി ഫൈനലില്‍ എത്തിച്ചേര്‍ന്നിരിക്കുകയാണ് അഫ്ഗാന്‍ പട. അതേസമയം ഒരു ചരിത്ര നേട്ടമാണ് അഫ്ഗാനിസ്ഥാന്‍ സ്വന്തമാക്കിയിരിക്കുന്നത്. ടി-20 ലോകകപ്പില്‍ ആദ്യമായാണ് അഫ്ഗാനിസ്ഥാന്‍ സെമിഫൈനലില്‍ പ്രവേശിക്കുന്നത്.
ടോസ് നേടിയ അഫ്ഗാനിസ്ഥാന്‍ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു.
20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 115 റണ്‍സ് നേടാനാണ് അഫ്ഗാനിസ്ഥാന് സാധിച്ചത്. എന്നാല്‍ മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ബംഗ്ലാദേശിന് 17.5 ഓവറില്‍ 105 റണ്‍സ് നേടാനാണ് സാധിച്ചത്. എട്ട് റണ്‍സിനാണ് അഫ്ഗാനിസ്ഥാന്‍ വിജയം സ്വന്തമാക്കിയത്.
ഈ ചരിത്ര വിജയത്തിന് ശേഷം അന്താരാഷ്ട്ര ക്രിക്കറ്റില്‍ അഫ്ഗാനിസ്ഥാന്റെ പുരോഗതി നിരീക്ഷിക്കുന്ന ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ടീമിനെ പ്രശംസിച്ച് രംഗത്ത് വന്നിരിക്കുകയാണ്. തന്റെ എക്‌സ് അക്കൗണ്ടില്‍ കുറിപ്പ് എഴുതിയാണ് സച്ചിന്‍ അഫ്ഗാനിസ്ഥാന്‍ ടീമിനെ പ്രശംസിച്ചത്.
‘ന്യൂസിലാന്‍ഡ്, ഓസ്ട്രേലിയ തുടങ്ങിയ ടീമുകളെ മറികടന്നുള്ള നിങ്ങളുടെ സെമിഫൈനല്‍ പ്രയാണം അവിശ്വസനീയമാണ്. ഇന്നത്തെ വിജയം നിങ്ങളുടെ കഠിനാധ്വാനത്തിന്റെയും നിശ്ചയദാര്‍ഢ്യത്തിന്റെയും തെളിവാണ്. നിങ്ങളുടെ പുരോഗതിയില്‍ അഭിമാനിക്കുന്നു. തുടരുക,’ അദ്ദേഹം എഴുതി.
ടി-20 ലോകകപ്പ് ചരിത്രത്തില്‍ ആദ്യമായാണ് അഫ്ഗാന്‍ സെമിയില്‍ എത്തിന്നത്.
വിജയത്തിന് പുറകെ ഗ്രൂപ്പ് ഒന്നില്‍ നാല് പോയിന്റ് സ്വന്തമാക്കി അഫ്ഗാനിസ്ഥാന്‍ രണ്ടാമതാണ്. ഇതോടെ രണ്ട് പോയിന്റുള്ള ഓസ്ട്രേലിയയും പോയിന്റൊന്നും ഇല്ലാത്ത ബംഗ്ലാദേശും ലോകകപ്പില്‍ നിന്നും പുറത്താവുകയും ചെയ്തു. ജൂണ്‍ 27ന് നടക്കുന്ന ആദ്യ സെമിയില്‍ അഫ്ഗാനിസ്ഥാന്‍ ദക്ഷിണാഫ്രിക്കയെ നേരിടും.
Content Highlight: Sachin Tendulkar Praises Afghanistan Cricket Team