ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ ലോറസ് സ്‌പോര്‍ട്ടിംഗ് മൊമന്റ് 2000-2020 നുള്ള മത്സരപട്ടികയില്‍ ഇടം നേടി. സച്ചിന്റെ ലോകകപ്പ് നേട്ടമാണ് പട്ടികയിലേക്ക് തെരഞ്ഞെടുത്തത്.
ഫെബ്രുവരി 16 ന് അവസാനിക്കുന്ന മൂന്നാമത്തേയും അവസാനത്തേയും വോട്ടെടുപ്പിന് ശേഷമാണ് വിജയിയെ തെരഞ്ഞെടുക്കുക. ‘ഒരു ജനത ചുമലിലേറ്റിയ നിമിഷം’ എന്നാണ് സച്ചിന്റെ ലോകകപ്പ് നേട്ടത്തിന് അവാര്‍ഡ് ജൂറി നല്‍കിയ പേര്.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
20 വര്‍ഷം അന്താരാഷ്ട്ര ക്രിക്കറ്റില്‍ സജീവമായി കളിച്ച സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ 2012 ലാണ് ഏകദിനത്തില്‍ നിന്ന് വിരമിച്ചത്. 2011 ലെ ഏകദിന ലോകകപ്പ് നേടിയ ടീമില്‍ സച്ചിന്‍ അംഗമായിരുന്നു.
രണ്ട് പതിറ്റാണ്ട് ഇന്ത്യയ്ക്കായി കളിച്ച് വിജയങ്ങള്‍ സമ്മാനിച്ച സച്ചിന് വേണ്ടി 2011 ലെ ലോകകപ്പ് നേടുമെന്നായിരുന്നു അന്നത്തെ ടീം ക്യാപ്റ്റന്‍ എം.എസ് ധോണി ടൂര്‍ണ്ണമെന്റിന് മുന്‍പ് പറഞ്ഞത്. മുംബൈ വാംഖഡെ സ്റ്റേഡിയത്തില്‍വെച്ച് നടന്ന മത്സരത്തില്‍ ശ്രീലങ്കയെ തോല്‍പ്പിച്ചാണ് ഇന്ത്യ രണ്ടാം ലോകകപ്പ് സ്വന്തമാക്കിയത്.
മത്സരത്തിന് ശേഷം കണ്ണീരോടെയായിരുന്നു സച്ചിന്‍ പിച്ചിലേക്ക് വന്നത്. ഇന്ത്യയുടെ ലോകകപ്പ് വിജയം സച്ചിനെ തോളിലേറ്റിയായിരുന്നു സഹതാരങ്ങള്‍ ആഘോഷിച്ചത്. ഈ നിമിഷമാണ് അവാര്‍ഡിനായി പരിഗണിക്കുന്നത്.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
ഫൈനലില്‍ തിളങ്ങിയില്ലെങ്കിലും ടൂര്‍ണ്ണമെന്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ രണ്ടാമത്തെ താരം സച്ചിനായിരുന്നു.
ആറ് ഏകദിനലോകകപ്പുകളില്‍ കളിച്ച സച്ചിന്റെ പേരിലാണ് ഏറ്റവും കൂടുതല്‍ ലോകകപ്പ് റണ്‍സിന്റേയും സെഞ്ച്വറിയുടേയും റെക്കോഡ്.
ദക്ഷിണാഫ്രിക്കന്‍ നീന്തല്‍ താരം നതാലിയ ഡു ടോയ്റ്റും ചൈനീസ് പര്‍വതാരോഹകന്‍ ഷിയാ ബോയുവും കാറോട്ടക്കാരന്‍ മൈക് ഷുമാക്കറുമാണ് പട്ടികയിലെ മറ്റ് താരങ്ങള്‍. കൂടാതെ ഹെലികോപ്ടര്‍ അപകടത്തില്‍ കൊല്ലപ്പെട്ട ബ്രസീല്‍ ക്ലബായ ഷാപെകൊയ്ന്‍സിലെ താരങ്ങള്‍ക്ക് ആദരമര്‍പ്പിച്ച് സംഘടിപ്പിച്ച സൗഹൃദമത്സരവും ഏറ്റവും മികച്ച കായികനിമിഷത്തിനുള്ള പട്ടികയിലുണ്ട്.
WATCH THIS VIDEO: