| Friday, 2nd August 2013, 1:02 pm

സച്ചിനും ലാറയും തുല്യര്‍: സ്റ്റീവ് വോ

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]ബാംഗ്ലൂര്‍: ലോകക്രിക്കറ്റിന്റെ ഇതിഹാസ താരങ്ങളായ ##സച്ചിന്‍ ടെണ്ടുല്‍ക്കറും ##ബ്രയാന്‍ ലാറയും തുല്യരാണെന്ന് മുന്‍ ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ സ്റ്റീവ് വോ.[]

വ്യത്യസ്തമായ സാഹചര്യങ്ങളില്‍ വ്യത്യസ്തമായ സമ്മര്‍ദ്ദത്തില്‍ കളിച്ച് ജയിച്ചവരാണ് ഇരുവരുമെന്നും സ്റ്റീവ് വോ പറഞ്ഞു.

കളിക്കാരെ തമ്മില്‍ താരതമ്യം ചെയ്യുന്നതിനോട് എനിക്ക് യോജിപ്പില്ല. കാരണം അത് വെറുതെ വിവാദങ്ങള്‍ ഉണ്ടാക്കാന്‍ മാത്രമേ പ്രയോജനപ്പെടൂ. രണ്ട് പേരും മികച്ച താരങ്ങളാണ്. വ്യത്യസ്തമാര്‍ന്ന സമയങ്ങളില്‍ ഇരുവരും ടീമുകളെ വിജയത്തിലെത്തിച്ചിട്ടുണ്ട്.

കോടിക്കണക്കിന് ആളുകളുടെ വിശ്വാസം തന്റെ ചുമലിലാണെന്ന അറിവോടെ ക്രിക്കറ്റ് കളിക്കുന്ന ആളാണ് സച്ചിന്‍. ഏതാണ്ട് ലാറയും അങ്ങനെ തന്നെ. അതിനാല്‍ തന്നെ ഇരുവരേയും താരതമ്യ പഠനം നടത്തേണ്ട ആവശ്യമില്ല- സ്റ്റീവ് വോ പറഞ്ഞു.

മുന്‍പ് ഓസ്‌ട്രേലിയന്‍ താരം റിക്കി പോണ്ടിങ്ങായിരുന്നു സച്ചിനേക്കാള്‍ കേമന്‍ ലാറയാണെന്ന് പറഞ്ഞ് രംഗത്തെത്തിയത്.

ഇത് വിവാദമായതിനെ തുടര്‍ന്ന് തെളിവുകള്‍ സഹിതം നിരത്തി ക്രിക്കറ്റ് പണ്ഡിതര്‍ സച്ചിന്‍ തന്നെയാണ് മുന്നിലെന്ന് സമര്‍ത്ഥിക്കുയും ചെയ്തിരുന്നു.

സച്ചിന്റെ വിരമിക്കലിനെ കുറിച്ചുള്ള ചോദ്യത്തിന്, സമയമാകുമ്പോള്‍ എല്ലാവരും ക്രിക്കറ്റിനോട് വിടപറയുമെന്നും ദ്രാവിഡിനെപ്പോലെയും ലക്ഷ്മണിനെപ്പോലെയുമുള്ളവര്‍ വിരമിച്ചിട്ടും ടീം കരുത്തോടെ നില്‍ക്കുണ്ടല്ലോ എന്നുമായിരുന്നു ഇദ്ദേഹത്തിന്റെ മറുപടി

We use cookies to give you the best possible experience. Learn more