മുംബൈ: ഏകദിന ക്രിക്കറ്റില്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറേക്കാള്‍ കേമനല്ല ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയെന്ന് മുന്‍ താരം ഗൗതം ഗംഭീര്‍. ഇപ്പോഴത്തെ ക്രിക്കറ്റ് നിയമങ്ങളുടെ സഹായത്തോടെയല്ല സച്ചിന്‍ റണ്‍സ് വാരിക്കൂട്ടിയതെന്നും ഗംഭീര്‍ പറഞ്ഞു.
സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ ക്രിക്കറ്റ് കണക്റ്റഡ് എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ഗംഭീര്‍.
‘ഏകദിനത്തില്‍ സച്ചിന്‍ തന്നെയാണ് മികച്ചവന്‍. മാറിയ ക്രിക്കറ്റ് നിയമങ്ങള്‍ ഇപ്പോഴുള്ള ബാറ്റ്‌സ്മാന്‍മാരെ ഏറെ സഹായിക്കുന്നുണ്ട്’, ഗംഭീര്‍ കൂട്ടിച്ചേര്‍ത്തു.
കോഹ്‌ലി പ്രതിഭാധനനായ കളിക്കാരനാണെന്നതില്‍ തര്‍ക്കമില്ലെന്നും അദ്ദേഹം പറഞ്ഞു. നിലവില്‍ ക്രിക്കറ്റില്‍ പരീക്ഷിക്കുന്ന മൂന്ന് പവര്‍പ്ലേ ബാറ്റ്‌സ്മാന്‍മാര്‍ക്ക് ഏറെ സഹായകരമാണ്.
1-10 ഓവര്‍ വരെയുള്ള രണ്ട് ഫീല്‍ഡര്‍മാരെ 30 വാര സര്‍ക്കിളില്‍ ഉണ്ടാകൂ. 10-40 ഓവര്‍ വരെയുള്ള രണ്ടാം പവര്‍പ്ലേയില്‍ നാല് ഫീല്‍ഡര്‍മാരും ശേഷിക്കുന്ന പത്തോവറില്‍ പവര്‍പ്ലേയില്‍ അഞ്ച് ഫീല്‍ഡര്‍മാരും ഉണ്ടാകും.
ഒരു മത്സരത്തില്‍ രണ്ട് പുതിയ പന്തെടുക്കുന്നതോടെ ബൗളര്‍മാര്‍ക്ക് റിവേഴ്‌സ് സ്വിംഗ് കണ്ടെത്താന്‍ പ്രയാസമാകുമെന്നും ഗംഭീര്‍ പറഞ്ഞു. ഇതെല്ലാം ബാറ്റിംഗിനെ സഹായിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സച്ചിന്‍ കളിച്ചിരുന്ന കാലത്ത് 230-240 വരെയുള്ള ടീം ടോട്ടലായിരുന്നു വിജയലക്ഷ്യമായിരുന്നതെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
2013 ല്‍ ക്രിക്കറ്റില്‍ നിന്ന് വിരമിച്ച സച്ചിന്‍ 463 ഏകദിനങ്ങളില്‍ നിന്ന് 18426 റണ്‍സും 49 സെഞ്ച്വറിയും നേടിയിട്ടുണ്ട്. 248 ഏകദിനങ്ങളില്‍ നിന്നായി കോഹ്‌ലി 11867 റണ്‍സും 43 സെഞ്ച്വറികളും നേടിയിട്ടുണ്ട്.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
WATCH THIS VIDEO: