തടസങ്ങളെ നേരിടാന്‍ തന്റെ മകന്‍ പ്രാപ്തനാണ്: സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍
Cricket
തടസങ്ങളെ നേരിടാന്‍ തന്റെ മകന്‍ പ്രാപ്തനാണ്: സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 9th August 2018, 6:49 pm

മുംബൈ: തടസങ്ങളെ നേരിട്ട് മകന്‍ ക്രിക്കറ്റില്‍ മുന്നോട്ടുപോകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ താരം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍. അര്‍ജുനില്‍ ക്രിക്കറ്റ് ഉണ്ടെന്നും എന്നാല്‍ സമ്മര്‍ദ്ദമുണ്ടാക്കുന്ന തരത്തില്‍ താന്‍ അതില്‍ ഇടപെടാറില്ലെന്നും സച്ചിന്‍ കൂട്ടിച്ചേര്‍ത്തു.

“അവന്‍ പൂര്‍ണ്ണസ്വതന്ത്രനാണ്. ഞാന്‍ ഒന്നും അടിച്ചേല്‍പ്പിക്കാറില്ല. അര്‍ജുന്‍ ക്രിക്കറ്റ് ആസ്വദിക്കുന്നുണ്ട്. മുന്നോട്ടുള്ള കരിയറില്‍ തടസങ്ങളുണ്ടാകും എന്നത് ഉറപ്പാണ്. എന്നാല്‍ അത് നേരിടാന്‍ അവന്‍ തയ്യാറായിട്ടുണ്ടാകും.”

ALSO READ: സൂപ്പര്‍ ഗോളി തിബൂട്ട് കുര്‍ട്ടോയ്‌സ് റയലില്‍

പേരിന് പിറകില്‍ ടെന്‍ഡുല്‍ക്കര്‍ എന്നുള്ളത് അര്‍ജുന് സമ്മര്‍ദ്ദമുണ്ടാക്കുന്നവെങ്കില്‍ അത് കൈകാര്യം ചെയ്യാനും അവന് കഴിയുമെന്ന് സച്ചിന്‍ പറഞ്ഞു. ഒരു ക്രിക്കറ്ററെന്ന നിലയിലല്ല, അച്ഛനെന്ന നിലയിലാണ് അവനെ കുറിച്ച് പറയുമ്പോള്‍ താന്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ നില്‍ക്കുന്നതെന്നും സച്ചിന്‍ കൂട്ടിച്ചേര്‍ത്തു.

ശ്രീലങ്കന്‍ പര്യടനത്തിനുള്ള അണ്ടര്‍ 19 ടീമില്‍ അര്‍ജുന്‍ ഇന്ത്യന്‍ ടീമിനായി അരങ്ങേറ്റം കുറിച്ചിരുന്നു. ഇടംകൈയന്‍ സീമറായ അര്‍ജുന്‍ രണ്ട് ടെസ്റ്റുകളുടെ പരമ്പരയില്‍ 3 വിക്കറ്റായിരുന്നു സ്വന്തമാക്കിയത്.

WATCH THIS VIDEO: