|

അതിന് മുന്‍പ് 99 സെഞ്ച്വറി നേടിയിട്ടുണ്ടായിരുന്നു എന്ന് പലരും മറന്നു; 100-ാം സെഞ്ച്വറിക്കായുള്ള കാത്തിരിപ്പ് നീണ്ടതിനെക്കുറിച്ച് സച്ചിന്‍

സ്പോര്‍ട്സ് ഡെസ്‌ക്

മുംബൈ: 100-ാം അന്താരാഷ്ട്ര സെഞ്ച്വറിയ്ക്കായുള്ള കാത്തിരിപ്പ് നീണ്ടപ്പോള്‍ താന്‍ അതിന് മുന്‍പ് നേടിയ 99 സെഞ്ച്വറികളെക്കുറിച്ച് പലരും മറന്നെന്ന് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍. ആദ്യ സെഞ്ച്വറി നേടുമ്പോള്‍ ഇനിയും 99 എണ്ണം കൂടി നേടുമെന്ന് കരുതിയിരുന്നില്ലെന്നും സച്ചിന്‍ പറഞ്ഞു.

‘ആദ്യത്തെ സെഞ്ച്വറി നേടുന്ന സമയത്ത് ഇനിയും 99 എണ്ണം കൂടി നേടുമെന്നത് എന്റെ വിദൂര സ്വപ്നങ്ങളില്‍ പോലും ഉണ്ടായിരുന്നില്ല. പക്ഷേ, 99ാം സെഞ്ച്വറിക്കു ശേഷം അടുത്തതിനുള്ള കാത്തിരിപ്പു നീണ്ടു പോയപ്പോള്‍, എന്താണ് ചെയ്യേണ്ടതെന്നും എന്താണ് ചെയ്യാന്‍ പാടില്ലാത്തതെന്നും ഉപദേശിച്ച് ഒരുപാടു പേര്‍ വന്നു. അതിനു മുന്‍പ് 99 സെഞ്ച്വറി നേടിയ ആളാണ് ഞാനെന്ന് അവര്‍ മറന്നുവെന്നതാണ് വാസ്തവം.’, സച്ചിന്‍ പറഞ്ഞു.

2011 ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഗ്രൂപ്പ് മത്സരത്തിലായിരുന്നു സച്ചിന്റെ 99ാം സെഞ്ച്വറി . പിന്നീട് ഒരു വര്‍ഷത്തിലധികം കാത്തിരുന്നാണ് അടുത്ത സെഞ്ച്വറി കുറിച്ചത്.

2012 ഏഷ്യാകപ്പില്‍ ബംഗ്ലദേശിനെതിരെ ആയിരുന്നു 100-ാം സെഞ്ച്വറി . രാജ്യാന്തര ക്രിക്കറ്റില്‍ 100 സെഞ്ച്വറി തികച്ച ഏക ബാറ്റ്‌സ്മാനാണ് സച്ചിന്‍.

പാകിസ്താനെതിരായ മത്സരത്തില്‍ 189 പന്തില്‍ 119 റണ്‍സെടുത്താണ് സച്ചിന്‍ ആദ്യത്തെ രാജ്യാന്തര സെഞ്ച്വറി കുറിച്ചത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം,പേജുകളിലൂടെയും വാട്സാപ്പിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Sachin Tendulkar 100 Century Cricket