| Friday, 15th October 2021, 10:52 am

കളിയോടുള്ള അവന്റെ പാഷന്‍ വ്യക്തമാണ്; കുട്ടിത്താരത്തെ പുകഴ്ത്തി സച്ചിന്‍

സ്പോര്‍ട്സ് ഡെസ്‌ക്

മുംബൈ: സ്പിന്‍ ബോളുകള്‍ കൊണ്ട്  ഇന്ദ്രജാലം തീര്‍ക്കുന്ന ആറ് വയസ്സുകാരന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച് സച്ചിന്‍ ടെണ്ടുല്‍ക്കര്‍.

ലെഗ് സ്പിന്‍ മികവിലൂടെ ബാറ്റര്‍മാരെ കുഴക്കുന്ന അസാദുസമാന്‍ സാദിദ് എന്ന കുട്ടിത്താരത്തിന്റെ വീഡിയോ ആണ് സച്ചിന്‍ ഷെയര്‍ ചെയ്തത്.

കുത്തിത്തിരിയുന്ന പന്തുകള്‍ക്ക് മുന്നില്‍ ബാറ്റര്‍ അടിപതറുന്ന 40 സെക്കന്റ് വീഡിയോ ആണ് സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്.

‘ഒരു സുഹൃത്ത് അയച്ച് തന്ന വീഡിയോ ആണിത്, ചെറിയ കുട്ടിയാണെങ്കിലും കളിയോടുള്ള അവന്റെ പാഷന്‍ വ്യക്തമാണ്,’ എന്ന കുറിപ്പോടെയാണ് താരം വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

വീഡിയോയില്‍ ഒട്ടേറെ ബാറ്റര്‍മാര്‍ അസാദുസമാനെ നേരിടുന്നുണ്ട്, എന്നാല്‍ അവരിലാര്‍ക്കും തന്നെ പന്തിന്റെ ദിശയോ ഗതിയോ തിരിച്ചറിയാന്‍ സാധിക്കുന്നില്ല. നിരവധി തവണ കുട്ടിത്താരം വിക്കറ്റും നേടുന്നുണ്ട്. വിക്കറ്റ് നേടിയപ്പോഴുള്ള അവന്റെ സന്തോഷവും വീഡിയോയിലുണ്ട്.

ബംഗ്ലാദേശ് സ്വദേശിയാണ് അസാദുസമാന്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ബംഗ്ലാദേശിന്റെ എക്കാലത്തേയും മികച്ച കളിക്കാരനായ ഷാക്കിബ് അല്‍ ഹസനെ പോലെ ഒരു ഓള്‍ റൗണ്ടറാവണമെന്നാതാണ് അസാദുസമാന്റെ ആഗ്രഹം.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Sachin shares a video of a young spin bowler

We use cookies to give you the best possible experience. Learn more