അവന്‍ ഇന്ത്യയ്ക്കായി ടെസ്റ്റ് കളിക്കും; പൃഥ്വി ഷായുടെ ടെസ്റ്റ് അരങ്ങേറ്റം പത്ത് വര്‍ഷം മുന്‍പ് പ്രവചിച്ച് സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍
Cricket
അവന്‍ ഇന്ത്യയ്ക്കായി ടെസ്റ്റ് കളിക്കും; പൃഥ്വി ഷായുടെ ടെസ്റ്റ് അരങ്ങേറ്റം പത്ത് വര്‍ഷം മുന്‍പ് പ്രവചിച്ച് സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 24th August 2018, 8:54 am

മുംബൈ: ഇന്ത്യന്‍ യുവതാരം പൃഥ്വി ഷായുടെ ടെസ്റ്റ് അരങ്ങേറ്റം പത്ത് വര്‍ഷം മുന്‍പ് താന്‍ പ്രവചിച്ചിരുന്നതായി സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍. തന്റെ സുഹൃത്ത് പറഞ്ഞത് പ്രകാരം പൃഥ്വിയുടെ കളി ശ്രദ്ധിച്ചിരുന്നെന്നും അതിനുശേഷം ഭാവി ഇന്ത്യന്‍ താരമാണെന്നാണ് ഞാന്‍ അദ്ദേഹത്തോട് പറഞ്ഞതെന്നും സച്ചിന്‍ തന്റെ ആപ്പിലൂടെ നടത്തിയ സംഭാഷണത്തില്‍ വ്യക്തമാക്കി.

“പൃഥ്വി ഷാ എന്ന ഒരു പയ്യനുണ്ടെന്നും അവന്റെ കളി ശ്രദ്ധിച്ച് ആവശ്യമായ നിര്‍ദ്ദേശം നല്‍കണമെന്നും സുഹൃത്ത് എന്നോട് ആവശ്യപ്പെട്ടിരുന്നു. അവനുമായി സംസാരിക്കുകയും ചില നിര്‍ദ്ദേശങ്ങള്‍ നല്‍കുകയുമുണ്ടായി.”

അതിനുശേഷം സുഹൃത്തിനോട് ഞാന്‍ പറഞ്ഞത് അവന്‍ ഇന്ത്യക്കായി ടെസ്റ്റ് കളിക്കുമെന്നായിരുന്നു.

ALSO READ: ജൂലന്‍ ഗോസ്വാമി വിരമിച്ചു

ഇന്ത്യയെ അണ്ടര്‍ 19 ലോകകപ്പ് കിരീടത്തിലേക്ക് നയിച്ച പൃഥ്വി ഷായെ ഇംഗ്ലണ്ടിനെതിരായ അവസാന രണ്ട് ടെസ്റ്റ് ടീമില്‍ ഉള്‍പ്പെടുത്തിയിരുന്നു ആഭ്യന്തര ക്രിക്കറ്റിലും ഈ വര്‍ഷത്തെ ഐ.പി.എല്ലിലും മികച്ച പ്രകടനമായിരുന്നു പൃഥ്വി ഷായുടേത്.

രഞ്ജി ട്രോഫിയില്‍ 2016-17 സീസണില്‍ 16-ാം വയസില്‍ മുംബൈക്കായി സെമിയില്‍ കളിച്ചതോടെയാണ് ഷാ എല്ലവരുടെയും ശ്രദ്ധാകേന്ദ്രമാകുന്നത്. അണ്ടര്‍ 19 ടീമിനെ ലോകകപ്പ് ജേതാക്കളുമാക്കി. ഐ.പി.എല്ലില്‍ ഒമ്പത് മത്സരങ്ങളില്‍ 245 റണ്‍സാണ് ഷാ അടിച്ചെടുത്തത്. 14 ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ മികച്ച ആവറേജും(56.72) താരത്തിനുണ്ട്.

WATCH THIS VIDEO: