ജയ്പൂര്‍: രാജസ്ഥാനിലെ രാഷ്ട്രീയ നാടകങ്ങള്‍ക്കിടയിലെ കോണ്‍ഗ്രസിന്റെ നിര്‍ണായക നീക്കമായിരുന്നു ഉപമുഖ്യമന്ത്രി സ്ഥാനത്തുനിന്നും വിമത നേതാവ് സച്ചിന്‍ പൈലറ്റിനെ നീക്കിയതും മന്ത്രിസഭയില്‍നിന്നും അയോഗ്യനാക്കിയതും. ഇതിന് പിന്നാലെയാണ് വിഷയം ഹൈക്കോടതിയിലും സുപ്രീംകോടതിയിലും വരെ എത്തിയത്. കോടതികളില്‍ തന്റെ എതിരാളിയായി എത്തിയ സ്പീക്കര്‍ സി.പി ജോഷിക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നിരിക്കുകയാണ് പൈലറ്റ്.
സി.പി ജോഷിക്ക് ആരോഗ്യവും ദീര്‍ഘായുസും നേരുന്നു എന്നാണ് പൈലറ്റിന്റെ ആശംസ.
കോണ്‍ഗ്രസ് നിയമസഭാ സമ്മേളനം വിളിച്ചുചേര്‍ക്കാന്‍ തിരക്കുകൂട്ടുന്ന പശ്ചാത്തലത്തില്‍ പൈലറ്റിന്റെ ആശംസയുടെ ഉദ്ദേശം എന്താണ് എന്ന ചോദ്യമാണ് വിവിധ രാഷ്ട്രീയ നിരീക്ഷകര്‍ പങ്കുവെക്കുന്നത്. അനുനയത്തിനായുള്ള നീക്കമാണോ അതോ വിയോജിപ്പ് തുടരാനുള്ള ശ്രമമാണോ പൈലറ്റിന്റേത് എന്ന കാര്യത്തില്‍ വ്യക്തതകളില്ല.
ജൂലൈ 31 ന് സമ്മേളനം വിളിച്ചുചേര്‍ക്കണമെന്നാണ് ഗെലോട്ട് സര്‍ക്കാര്‍ ഗവര്‍ണറോട് ഏറ്റവുമൊടുവില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഈ സമ്മേളനത്തില്‍ വിശ്വാസ വോട്ടെടുപ്പ് നടത്തുമോ എന്ന കാര്യത്തില്‍ സര്‍ക്കാര്‍ വ്യക്തത വരുത്തിയിട്ടില്ല.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ