ജയ്പൂര്‍: രാജസ്ഥാനില്‍ നാളെ വിശ്വാസവോട്ടെടുപ്പ് നടക്കാനിരിക്കെ മുഖ്യമന്ത്രി അശോക് ഗെലോട്ട് കോണ്‍ഗ്രസ് എം.എല്‍.എമാരുടെ യോഗം വിളിച്ചു. ഇന്ന് അഞ്ച് മണിക്ക് ഗെലോട്ടിന്റെ വസതിയില്‍ ചേരുന്ന യോഗത്തില്‍ പാര്‍ട്ടിയില്‍ തിരിച്ചെത്തിയ സച്ചിന്‍ പൈലറ്റ് പങ്കെടുക്കും.
യോഗത്തില്‍ പങ്കെടുക്കുമെന്ന് സച്ചിന്‍ തന്നെ അറിയിച്ചിട്ടുണ്ട്. തന്നോടൊപ്പമുള്ള എം.എല്‍.എമാരും യോഗത്തിനുണ്ടാകുമെന്ന് അദ്ദേഹം അറിയിച്ചു.
അതേസമയം രണ്ട് വിമത എം.എല്‍.എമാരെ സസ്‌പെന്‍ഡ് ചെയ്ത നടപടി കോണ്‍ഗ്രസ് പിന്‍വലിച്ചു. ഭന്‍വാര്‍ലാല്‍ ശര്‍മ്മയേയും വിശ്വേന്ദ്രസിംഗിനേയുമാണ് തിരിച്ചെടുത്തത്.
നേരത്തെ കോണ്‍ഗ്രസ് സര്‍ക്കാറിനെതിരെ ബി.ജെ.പി അവിശ്വാസ പ്രമേയം കൊണ്ടുവരുമെന്ന് പ്രതിപക്ഷ നേതാവ് ഗുലാബ് ചന്ദ് കട്ടാരിയ പറഞ്ഞിരുന്നു. വ്യാഴാഴ്ച നടന്ന ബി.ജെ.പി നിയമസഭാ പാര്‍ട്ടി യോഗത്തിലാണ് തീരുമാനം.
കോണ്‍ഗ്രസില്‍ വിമത പ്രതിസന്ധി പൊട്ടിപ്പുറപ്പെട്ടതിന് ശേഷം ബി.ജെ.പി എം.എല്‍.എമാര്‍ ഒരുമിച്ച് ചേര്‍ന്ന ആദ്യത്തെ യോഗമാണിത്.
യോഗത്തിന് പിന്നാലെയാണ് വെള്ളിയാഴ്ച മുതല്‍ ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തില്‍ അവിശ്വാസ പ്രമേയം നീക്കുമെന്ന തീരുമാനം കട്ടാരിയ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്.
രാജസ്ഥാന്‍ കോണ്‍ഗ്രസില്‍ ഒരു മാസത്തോളം നീണ്ടുനിന്ന രാഷ്ട്രീയ പ്രതിസന്ധിക്ക് പരിഹാരമായതിന് തൊട്ടുപിന്നാലെയാണ് പുതിയ നീക്കവുമായി ബി.ജെ.പി രംഗത്തെത്തിയിരിക്കുന്നത്.
കോണ്‍ഗ്രസിലെ ഇടര്‍ച്ചയെ തങ്ങള്‍ക്കനുകൂലമാക്കാന്‍ ബി.ജെ.പി ശ്രമം നടത്തിയിരുന്നെങ്കിലും വസുന്ധര രാജെയുടെ മൗനംമൂലം പദ്ധതികള്‍ ആവിഷ്‌കരിക്കാന്‍ കഴിഞ്ഞിരുന്നില്ല.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം,പേജുകളിലൂടെയും വാട്സാപ്പിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Rajastan Crisis Sachin Pilot Ashok Gehlot Congress BJP