ന്യൂദല്‍ഹി: രാജ്യത്ത് ലോക്ഡൗണ്‍ പ്രഖ്യാപിച്ച് ആഴ്ചകള്‍ പിന്നിട്ടിട്ടും അതിഥി തൊഴിലാളികള്‍ക്കുവേണ്ടി സര്‍ക്കാര്‍ യാതൊരു പദ്ധതിയും ആവിഷ്‌കരിച്ചിട്ടില്ലെന്ന് കോണ്‍ഗ്രസ് നേതാവും രാജസ്ഥാന്‍ ഉപമുഖ്യമന്ത്രിയുമായ സച്ചിന്‍ പൈലറ്റ്. വിഷയത്തില്‍ മോദി സര്‍ക്കാര്‍ രാഷ്ട്രീയം കളിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
രാജസ്ഥാനിലുള്ള അതിഥി തൊഴിലാളികളെ തിരിച്ചെത്തിക്കാന്‍ സംസ്ഥാന സര്‍ക്കാരിനൊപ്പം പാര്‍ട്ടിയും പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്നും സച്ചിന്‍ പറഞ്ഞു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള തൊഴിലാകള്‍ക്ക് സമ്പത്തിക സഹായവും നല്‍കി സുരക്ഷിതരായി വീടുകളില്‍ എത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
‘അതിഥി തൊഴിലാളികളുടെ കണ്ണീരൊപ്പാന്‍ കേന്ദ്ര സര്‍ക്കാരിന് സംസ്ഥാനത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം നില്‍ക്കാം. അതിഥി തൊഴിലാളികളെ വീടുകളില്‍ എത്തിക്കാനാണ് ശ്രമിക്കുന്നത്. അവര്‍ നിരാശരും തൊഴിലില്ലാത്തവരും കഴിക്കാന്‍ ഭക്ഷണം പോലുമില്ലാത്തവരുമാണ്’, സച്ചിന്‍ പറഞ്ഞു. ഹിരാപുരിലെ അതിഥി തൊഴിലാളികളുടെ ക്യാമ്പ് സന്ദര്‍ശിച്ചതിന് ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
പ്രധാനമന്ത്രി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജിനെയും സച്ചിന്‍ പൈലറ്റ് വിമര്‍ശിച്ചു. 20 ലക്ഷം കോടിയുടെ ഉത്തേജന പാക്കേജില്‍ എത്ര രൂപയാണ് തൊഴിലാളികള്‍ക്ക് വേണ്ടി മാറ്റിവെച്ചിരിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. തൊഴിലാളികള്‍ക്ക് അവരുടെ നാടുകളിലേക്ക് മടങ്ങണം. അതിനായി സര്‍ക്കാണ് എന്തെങ്കിലും തുക വകയിരുത്തിയിട്ടുണ്ടോ? പാക്കേജ് പ്രഖ്യാപനം ലോണ്‍ മേളയ്ക്ക് തുല്യമായിരുന്നെന്നും സച്ചിന്‍ കൂട്ടിച്ചേര്‍ത്തു.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക