ന്യൂദല്‍ഹി: രാജ്യത്ത് ലോക്ഡൗണ്‍ പ്രഖ്യാപിച്ച് ആഴ്ചകള്‍ പിന്നിട്ടിട്ടും അതിഥി തൊഴിലാളികള്‍ക്കുവേണ്ടി സര്‍ക്കാര്‍ യാതൊരു പദ്ധതിയും ആവിഷ്‌കരിച്ചിട്ടില്ലെന്ന് കോണ്‍ഗ്രസ് നേതാവും രാജസ്ഥാന്‍ ഉപമുഖ്യമന്ത്രിയുമായ സച്ചിന്‍ പൈലറ്റ്. വിഷയത്തില്‍ മോദി സര്‍ക്കാര്‍ രാഷ്ട്രീയം കളിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
രാജസ്ഥാനിലുള്ള അതിഥി തൊഴിലാളികളെ തിരിച്ചെത്തിക്കാന്‍ സംസ്ഥാന സര്‍ക്കാരിനൊപ്പം പാര്‍ട്ടിയും പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്നും സച്ചിന്‍ പറഞ്ഞു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള തൊഴിലാകള്‍ക്ക് സമ്പത്തിക സഹായവും നല്‍കി സുരക്ഷിതരായി വീടുകളില്‍ എത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
‘അതിഥി തൊഴിലാളികളുടെ കണ്ണീരൊപ്പാന്‍ കേന്ദ്ര സര്‍ക്കാരിന് സംസ്ഥാനത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം നില്‍ക്കാം. അതിഥി തൊഴിലാളികളെ വീടുകളില്‍ എത്തിക്കാനാണ് ശ്രമിക്കുന്നത്. അവര്‍ നിരാശരും തൊഴിലില്ലാത്തവരും കഴിക്കാന്‍ ഭക്ഷണം പോലുമില്ലാത്തവരുമാണ്’, സച്ചിന്‍ പറഞ്ഞു. ഹിരാപുരിലെ അതിഥി തൊഴിലാളികളുടെ ക്യാമ്പ് സന്ദര്‍ശിച്ചതിന് ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.