ജയ്പൂര്‍: രാജസ്ഥാന്‍ ഉപമുഖ്യമന്ത്രി സ്ഥാനത്തും നിന്നും അധ്യക്ഷ സ്ഥാനത്തുനിന്നും പുറത്താക്കപ്പെട്ടതിന് പിന്നാലെ സച്ചിന്‍ പൈലറ്റ് ഇന്ന് നടത്താനിരുന്ന വാര്‍ത്താ സമ്മേളനം റദ്ദാക്കി.
ഇന്ന് രാവിലെയായിരുന്നു പൈലറ്റ് മാധ്യമങ്ങളെ കാണുമെന്ന് അറിയിച്ചിരുന്നത്. ഭാവി തീരുമാനങ്ങള്‍ പത്രസമ്മേളനം നടത്തി പ്രഖ്യാപിക്കുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ വാര്‍ത്താ സമ്മേളനം റദ്ദാക്കിയതായ റിപ്പോര്‍ട്ടുകള്‍ രാവിലെയാണ് സച്ചിനുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ മാധ്യമങ്ങളെ അറിയിച്ചത്.
അണിയറയില്‍ ചൂടേറിയ രാഷ്ട്രീയചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുകയാണെന്നും സച്ചിന്‍ പൈലറ്റിന് തീരുമാനമെടുക്കാന്‍ സമയം ഇനിയും വേണമെന്നതിനാലുമാണ് മാധ്യമങ്ങളെ കാണുന്നത് നീട്ടിവെച്ചതെന്നാണ് അറിയുന്നത്.
അതേസമയം കോണ്‍ഗ്രസില്‍ നിന്നും പുറത്തുപോകാനുള്ള സച്ചിന്‍ പൈലറ്റിന്റെ തീരുമാനത്തിനെതിരെ സമ്മിശ്ര പ്രതികരണമാണ് പാര്‍ട്ടിക്കുള്ളില്‍ ഉള്ളത്. പലരും ഞെട്ടലും ഖേദവും രേഖപ്പെടുത്തിയാണ് സച്ചിന്റെ നടപടിക്കെതിരെ രംഗത്തെത്തിയത്.
ഇതിനിടെ ഒരുകാരണവശാലും താന്‍ ബി.ജെ.പിയില്‍ ചേരില്ലെന്ന് വ്യക്തമാക്കി സച്ചിന്‍ രംഗത്തെത്തിയിട്ടുണ്ട്. ബി.ജെ.പിയിലെ ഒരു നേതാക്കളുമായും താന്‍ കൂടിക്കാഴ്ച നടത്തിയിട്ടില്ലെന്നും താന്‍ ഇപ്പോഴും ഒരു കോണ്‍ഗ്രസുകാരന് തന്നെയാണെന്നുമാണ് പൈലറ്റ് പ്രതികരിച്ചത്.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക