| Sunday, 2nd August 2020, 11:39 pm

സച്ചിന്‍ പൈലറ്റ് ആദ്യം ചര്‍ച്ച നടത്തട്ടെ, നിലപാട് വ്യക്തമാക്കട്ടെ, എന്നിട്ട് തിരിച്ചു വരുന്ന കാര്യം ആലോചിക്കാം; കോണ്‍ഗ്രസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: രാജസ്ഥാനിനെ വിമതനീക്കങ്ങള്‍ തുടരവേ നിലപാട് വ്യക്തമാക്കി കോണ്‍ഗ്രസ്. സച്ചിന്‍ പൈലറ്റ് ആദ്യം ചര്‍ച്ച ചെയ്യാന്‍ തയ്യാറാവുകയും നിലപാട് വ്യക്തമായും പറയട്ടെയെന്നാണ് കോണ്‍ഗ്രസ് നിലപാട്. ഈ പ്രകിയക്ക് ശേഷം മാത്രം സച്ചിന്‍ പൈലറ്റിന്റെ തിരിച്ചു വരവിനെ കുറിച്ചു ചര്‍ച്ച ചെയ്യാം എന്നാണ് കോണ്‍ഗ്രസ് ഞായറാഴ്ച വ്യക്തമാക്കിയത്.

രാജസ്ഥാനില്‍ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ നില ഭദ്രമാണ്്. ഓഗസ്ത് 14ന് നടക്കുന്ന വിശ്വാസ വോട്ടെടുപ്പില്‍ സര്‍ക്കാര്‍ ഭൂരിപക്ഷം നേടുമെന്നും കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല പറഞ്ഞു.

സച്ചിന്‍ പൈലറ്റ് ആദ്യം വരികയും ചര്‍ച്ച നടത്തുകയും ചെയ്യട്ടെ. നിര്‍ബന്ധമായും അദ്ദേഹം വന്ന് നിലപാട് വ്യക്തമായി പറയട്ടെ. അതിന് ശേഷം അദ്ദേഹത്തിന്റെ തിരിച്ചുവരവിനെ കുറിച്ച് പറയാമെന്നും രണ്‍ദീപ് സുര്‍ജേവാല പറഞ്ഞു.

ഹൈക്കമാന്‍ഡിനോട് മാപ്പ് പറഞ്ഞ് സച്ചിന്‍ പൈലറ്റ് മടങ്ങി വരുന്നതില്‍ തനിക്ക് എതിര്‍പ്പില്ലെന്ന് മുഖ്യമന്ത്രി അശോക് ഗെലോട്ട് പറഞ്ഞിരുന്നു. അതിന് പിന്നാലെയാണ് കോണ്‍ഗ്രസ് നിലപാട് വ്യക്തമാക്കിയത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

We use cookies to give you the best possible experience. Learn more