ന്യൂദല്‍ഹി: വിഭാഗീയതയില്‍ നട്ടം തിരിയുന്ന രാജസ്ഥാനില്‍ മന്ത്രിസഭാ പുനസംഘടന ഉടനുണ്ടായേക്കും. മുഖ്യമന്ത്രി അശോക് ഗെലോട്ടുമായി ഇടഞ്ഞ് നില്‍ക്കുന്ന സച്ചിന്‍ പൈലറ്റിനെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ട്.
പഞ്ചാബ് കോണ്‍ഗ്രസില്‍ അമരീന്ദറിനെ മാറ്റിയതിന് പിന്നാലെ രാജസ്ഥാനിലെ പ്രശ്‌നപരിഹാരത്തിന് ഹൈക്കമാന്റ് മുന്നിട്ടിറങ്ങുമെന്നാണ് സൂചന.
വെള്ളിയാഴ്ച സച്ചിന്‍ പൈലറ്റ്, രാഹുല്‍ ഗാന്ധിയുമായും പ്രിയങ്ക ഗാന്ധിയുമായും കൂടിക്കാഴ്ച നടത്തി.
2023 ലാണ് രാജസ്ഥാനില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. അടുത്ത തെരഞ്ഞെടുപ്പില്‍ സച്ചിന്‍ പൈലറ്റിനെ മുഖ്യമന്ത്രി മുഖമായി അവതരിപ്പിക്കാനുള്ള നീക്കത്തിലാണ് ദേശീയ നേതൃത്വം.
ഗെലോട്ടുമായി തെറ്റിപ്പിരിഞ്ഞ് സച്ചിനും എം.എല്‍.എമാരും പാര്‍ട്ടി വിട്ടുപുറത്തുപോയിരുന്നു. എന്നാല്‍, ഗെലോട്ടിന്റെ എതിര്‍പ്പ് മറികടന്ന് പ്രിയങ്കയും രാഹുലും സച്ചിനെ തിരികെ എത്തിച്ചു.
ഗെലോട്ട് തന്റെ എതിര്‍പ്പ് പ്രകടിപ്പിച്ചെങ്കിലും കാര്യമുണ്ടായിരുന്നില്ല.