ന്യൂദല്‍ഹി: രാജസ്ഥാനില്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടുമായി തെറ്റിപ്പിരിഞ്ഞ സച്ചിന്‍ പൈലറ്റുമായി രാഹുല്‍ ഗാന്ധി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്ന് റിപ്പോര്‍ട്ട്. ഹിന്ദുസ്ഥാന്‍ ടൈംസാണ് രാഹുലിന്റെ ഓഫീസിനെ ഉദ്ധരിച്ച് ഇത് സംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്.
‘അദ്ദേഹം (സച്ചിന്‍ പൈലറ്റ്) എല്ലായ്‌പ്പോഴും രാഹുലിന്റെ ഹൃദയത്തിലുണ്ട്. അവര്‍ നിരന്തരം സംസാരിക്കുന്നുണ്ട്. രണ്ട് പേര്‍ക്കും പരസ്പരം വലിയ ബഹുമാനമാണുള്ളത്’, രാഹുലിന്റെ ഓഫീസിനെ ഉദ്ധരിച്ച് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
എന്നാല്‍ രാഹുല്‍ ഇതുവരേയും രാജസ്ഥാനിലെ പ്രതിസന്ധിയില്‍ പ്രതികരിച്ചിട്ടില്ല.
അതേസമയം സച്ചിന്‍ പൈലറ്റ് കോണ്‍ഗ്രസിലേക്ക് മടങ്ങിവരണമെന്ന് ഹൈക്കമാന്റ് പറഞ്ഞു. മടങ്ങി വന്നാല്‍ സച്ചിനെ ഇരുകൈയും നീട്ടി സ്വീകരിക്കുമെന്ന് ഹൈക്കമാന്റ് അറിയിച്ചു.
അതേസമയം സച്ചിന്‍ പൈലറ്റിനെ അനുനയിപ്പിക്കാനുള്ള കോണ്‍ഗ്രസ് ശ്രമം തുടരവെ രാജസ്ഥാനില്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് ശക്തി തെളിയിച്ചു. നൂറ് എം.എല്‍.എമാരെ ജയ്പൂരിലെ വസതിയിലെത്തിച്ചാണ് ഗെഹ്‌ലോട്ട് തന്റെ സര്‍ക്കാരിന്റെ ശക്തി പ്രകടിപ്പിച്ചത്.
30 എം.എല്‍.എമാര്‍ തനിക്കൊപ്പമാണെന്ന സച്ചിന്‍ പൈലറ്റിന്റെ അവകാശ വാദത്തിന് പിന്നാലെയായിരുന്നു ഇത്.