| Thursday, 15th November 2018, 9:59 am

വസുന്ധര രാജെ നല്‍കിയത് 611 വാഗ്ദാനങ്ങള്‍, എത്രയെണ്ണം പാലിച്ചു?; ബി.ജെ.പി സര്‍ക്കാരിന്റെ വീഴ്ച എണ്ണിയെണ്ണി പറഞ്ഞ് സച്ചിന്‍ പൈലറ്റ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ജയ്പൂര്‍: കഴിഞ്ഞ അഞ്ച് വര്‍ഷമായി വാഗ്ദാനലംഘനം മാത്രം നടത്തിയ സര്‍ക്കാരാണ് രാജസ്ഥാനില്‍ ഭരിച്ചതെന്ന് കോണ്‍ഗ്രസ് നേതാവ് സച്ചിന്‍ പൈലറ്റ്. എന്‍.ഡി.ടി.വിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

“വസുന്ധര രാജെ 611 വാഗ്ദാനങ്ങളാണ് ജനങ്ങള്‍ക്ക് മുന്നില്‍ നല്‍കിയത്. അതില്‍ എത്രത്തോളം അവര്‍ പാലിച്ചു?”

15 ലക്ഷം തൊഴിലവസരങ്ങള്‍ സംസ്ഥാനത്ത് കൊണ്ടുവരുമെന്ന് പറഞ്ഞു. അതെല്ലാം എവിടെപ്പോയി. വാഗ്ദാനങ്ങള്‍ മറന്നുപോയ സര്‍ക്കാരാണിത്.

ALSO READ: ശബരിമല യുവതി പ്രവേശന വിധിയില്‍ ആശങ്കയില്ല; എല്ലാം നന്നായി വരട്ടെയെന്നാണ് തന്റെ പ്രാര്‍ത്ഥനയെന്നും നിയുക്ത മേല്‍ശാന്തി

ഒരു വനിതാ മുഖ്യമന്ത്രിയുള്ള സംസ്ഥാനത്താണ് ദിവസവും 8-10 ബലാത്സംഗങ്ങള്‍ നടക്കുന്നത്.

കഴിഞ്ഞ 30 വര്‍ഷമായി രാജസ്ഥാനില്‍ നിലവില്‍ ഭരിക്കുന്ന പാര്‍ട്ടിയ്ക്ക് തുടര്‍ഭരണത്തിന് അവസരം കിട്ടിയിട്ടില്ല. പുറത്തുവന്ന അഭിപ്രായസര്‍വേകളിലും കോണ്‍ഗ്രസ് ഭരണത്തിലെത്തുമെന്നാണ് റിപ്പോര്‍ട്ട്.

ALSO READ: ധനികര്‍ക്ക് ഒരു ഇന്ത്യ,പാവങ്ങള്‍ക്ക് മറ്റൊരു ഇന്ത്യ: ജനങ്ങള്‍ അക്കൗണ്ടിലെത്താത്ത 15ലക്ഷത്തെ കുറിച്ച് മോദിയോട് ചോദിക്കണമെന്നാവശ്യപ്പെട്ട് രാഹുല്‍ ഗാന്ധി

അതേസമയം കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ ആര് മുഖ്യമന്ത്രിയാകുമെന്ന ചോദ്യത്തിന് അദ്ദേഹം മറുപടി നല്‍കിയില്ല.

ഡിസംബര്‍ ഏഴിനാണ് രാജസ്ഥാനില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. രാഹുല്‍ ഗാന്ധി ആജ്ഞാപിച്ചത് കൊണ്ടും മുതിര്‍ന്ന നേതാവ് അശോക് ഗെഹേ്‌ലാട്ട് പറഞ്ഞതു കൊണ്ടുമാണ് താന്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതെന്ന് സച്ചിന്‍ പൈലറ്റ് സ്ഥാനാര്‍ഥിത്വത്തോട് പ്രതികരിച്ചു.

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more