മുംബൈ: ആര് പറഞ്ഞാലും സ്വതസിദ്ധമായ ബാറ്റിംഗ് ശൈലി മാറ്റരുതെന്ന് പൃഥ്വി ഷായോട് പറഞ്ഞിരുന്നതായി ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍. പത്ത് വര്‍ഷം മുന്‍പ് പൃഥ്വിയുമായുള്ള ഒരു സെഷനില്‍വെച്ചായിരുന്നു സച്ചിന്റെ നിര്‍ദ്ദേശം. 100 എം.ബി എന്ന ആപ്പ് വഴി സച്ചിന്‍ തന്നെയാണ് ഇക്കാര്യം ആരാധകരുമായി പങ്കുവെച്ചത്.
” ബാറ്റിംഗിലുള്ള നിയന്ത്രണവും പദചലനവും ശൈലിയുമൊന്നും ആര് പറഞ്ഞാലും മാറ്റരുത്. അത് പരിശീലകനാണെങ്കില്‍പ്പോലും. അങ്ങനെ ആരെങ്കിലും നിന്നോട് പറഞ്ഞാല്‍ അവരോട് എന്നെ വന്ന് കാണാന്‍ പറയൂ. കോച്ചിംഗ് അത്യാവശ്യമായ കാര്യം തന്നെയാണ്. എന്നാല്‍ കളിക്കാരന്റെ ശൈലിയെ മറികടന്നുള്ള കോച്ചിംഗ് ഗുണപരമാവില്ല.”- സച്ചിന്‍ പറയുന്നു.
അത്രയും പ്രതിഭാധനനായ കളിക്കാരനെ വ്യതിചലിപ്പിക്കാതിരിക്കുക എന്നത് വളരെ പ്രധാനമാണെന്നും സച്ചിന്‍ കൂട്ടിച്ചേര്‍ത്തു. വേണ്ടുവോളം പ്രതിഭയുള്ള കളിക്കാരനെ ലഭിക്കുക എന്ന് പറയുന്നത് ദൈവാനുഗ്രഹമാണ്.
ആഭ്യന്തരക്രിക്കറ്റില്‍ പൃഥ്വി ഷാ മുംബൈയ്ക്കായി മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. 14 മത്സരങ്ങളില്‍ നിന്ന് 1418 റണ്‍സാണ് പൃഥ്വി നേടിയത്. ഇതില്‍ ഏഴ് സെഞ്ച്വറിയും ഉള്‍പ്പെടും.
ഇന്ത്യയെ അണ്ടര്‍ 19 ലോകകപ്പ് കിരീടത്തിലേക്ക് നയിച്ച പൃഥ്വി ഷായെ ഇംഗ്ലണ്ടിനെതിരായ അവസാന രണ്ട് ടെസ്റ്റ് ടീമില്‍ ഉള്‍പ്പെടുത്തിയിരുന്നു ആഭ്യന്തര ക്രിക്കറ്റിലും ഈ വര്‍ഷത്തെ ഐ.പി.എല്ലിലും മികച്ച പ്രകടനമായിരുന്നു പൃഥ്വി ഷായുടേത്.
രഞ്ജി ട്രോഫിയില്‍ 2016-17 സീസണില്‍ 16-ാം വയസില്‍ മുംബൈക്കായി സെമിയില്‍ കളിച്ചതോടെയാണ് ഷാ എല്ലാവരുടെയും ശ്രദ്ധാകേന്ദ്രമാകുന്നത്. ഐ.പി.എല്ലില്‍ ഒമ്പത് മത്സരങ്ങളില്‍ 245 റണ്‍സാണ് ഷാ അടിച്ചെടുത്തത്.
WATCH THIS VIDEO: