പ്രഭാസൊന്നും ഒന്നുമല്ല; 'സച്ചിന്‍' സിനിമയ്ക്കായി ടെണ്ടുല്‍ക്കര്‍ വാങ്ങിയത് റെക്കോര്‍ഡ് പ്രതിഫലം
Movie Day
പ്രഭാസൊന്നും ഒന്നുമല്ല; 'സച്ചിന്‍' സിനിമയ്ക്കായി ടെണ്ടുല്‍ക്കര്‍ വാങ്ങിയത് റെക്കോര്‍ഡ് പ്രതിഫലം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 31st May 2017, 9:53 am

ബാഹുബലിയുടെ കളക്ഷനും താരങ്ങളുടെ പ്രതിഫലവും വലിയ വാര്‍ത്തയാകുമ്പോള്‍ അതിനേക്കാള്‍ വലിയൊരു വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുത്തുന്നത്. സച്ചിന്‍ ടെണ്ടുല്‍ക്കറുടെ ജീവിതം ആസ്പദമാക്കിയെടുത്ത ഡോക്യുമെന്ററിയെ കുറിച്ചാണ് പറഞ്ഞു വരുന്നത്.

ഡോക്യുമെന്ററിയില്‍ അഭിനയിക്കാന്‍ സച്ചിന്‍ വാങ്ങിയ പ്രതിഫലമാണ് ഇപ്പോള്‍ എല്ലാവേരയും ഞെട്ടിച്ചിരിക്കുന്നത്. ബോളിവുഡ് മാധ്യമങ്ങളാണ് ഈ വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്.


Dont Miss ബീഫ് ഫെസ്റ്റ് നടത്തിയ മലയാളി വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച സംഭവത്തില്‍ ശക്തമായ നടപടിയെടുക്കാന്‍ തമിഴ്‌നാട് മുഖ്യമന്ത്രിയോട് ആവശ്യപ്പെടുമെന്ന് പിണറായി വിജയന്‍ 


40 കോടിയാണ് സച്ചിന് ഈ ചിത്രത്തിലൂടെ ലഭിച്ചത്. 35 മുതല്‍ 38 കോടി വരെയെന്ന് ബോളിവുഡ് വെബ്സൈറ്റുകളും പറയുന്നു. പ്രഭാസിന് 25 കോടിയാണ് ബാഹുബലിയില്‍ ലഭിച്ച പ്രതിഫലം.

എന്നാല്‍ സച്ചിന്‍ സിനിമയിലേക്ക് വാങ്ങിയെന്ന് തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകളില്‍ സത്യമില്ലെന്ന് സിനിമയുടെ വക്താവ് പറയുന്നു. ഈ ചിത്രത്തെ സച്ചിന്‍ പിന്തുണയ്ക്കാന്‍ കാരണം ഇതൊരു ഡോക്യുമെന്ററി ആയതുകൊണ്ടു മാത്രമാണെന്നും ഇവര്‍ അറിയിച്ചു.

ബോക്‌സ് ഓഫീസില്‍ വലിയ ഹിറ്റായി മാറിക്കൊണ്ടിരിക്കുന്ന ഡോക്യുമെന്ററി നാല് ദിവസത്തിനുള്ളില്‍ 30 കോടിക്ക് മുകളില്‍ നേടിയ ആദ്യ ഇന്ത്യന്‍ ഡോക്യു ഡ്രാമയായി ഇതിനകം മാറിക്കഴിഞ്ഞു.

ഡോക്യുമെന്ററി തലത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നതെങ്കിലും ഒരു സൂപ്പര്‍താരസിനിമയ്ക്ക് ലഭിക്കുന്ന അതേസ്വീകാര്യതയാണ് ഈ ചിത്രത്തിനും ലഭിച്ചത്. ഹിന്ദി, മറാത്തി, തമിഴ്, തെലുങ്ക്, ഇംഗ്ലീഷ് എന്നിങ്ങനെ അഞ്ച് ഭാഷാ പതിപ്പുകളിലായാണ് ചിത്രം പുറത്തിറങ്ങിയത്.

സച്ചിന്റെ ജീവിത കഥ ഇതിവൃത്തമാക്കി ജംയിസ് എറിക്സണ്‍ സംവിധാനം ചെയ്ത ഡോക്യുമെന്ററിയാണ് “സച്ചിന്‍ എ ബില്യണ്‍ ഡ്രീംസ്”. മേയ് 26 നാണ് ഡോക്യുമെന്ററി റിലീസ് ചെയ്തത്. ഇന്ത്യയിലും വിദേശത്തുമായി റിലീസ് ചെയ്തിരിക്കുന്നത് 2800 സ്‌ക്രീനുകളിലാണ്. ഇന്ത്യയില്‍ 2400 സ്‌ക്രീനുകളിലും വിദേശത്ത് 400 സ്‌ക്രീനുകളിലുമായിരുന്നു ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ചിരുന്നത്.