അണ്ടര്‍ 19 ലോകകപ്പില്‍ മിന്നും ഫോമില്‍ കളിക്കുന്ന യുവതാരമാണ് സച്ചിന്‍ ദാസ്. ഇപ്പോഴിതാ തന്റെ പേര് സച്ചിന്‍ എന്നിട്ടിരിക്കുന്നതിന്റെ കാരണം എന്താണെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് ഇന്ത്യന്‍ യുവ ബാറ്റര്‍ സച്ചിന്‍ ദാസ്. തന്റെ അച്ഛന്‍ സച്ചിന്‍ ടെണ്ടുല്‍ക്കറുടെ ആരാധകനായതിനാലാണ് തനിക്ക് ആ പേര് ഇട്ടതെന്നാണ് സച്ചിന്‍ദാസ് പറഞ്ഞത്.
‘എന്റെ അച്ഛന്‍ ക്രിക്കറ്റ് കളിക്കുകയും സച്ചിന്‍ ടെണ്ടുല്‍ക്കറെ വളരെയധികം ആരാധിക്കുകയും ചെയ്തു. അതുകൊണ്ടുതന്നെ ഞാന്‍ ജനിക്കുന്നതിന് മുമ്പ് തന്നെ അദ്ദേഹം എനിക്ക് സച്ചിന്‍ എന്ന പേരിടാന്‍ തീരുമാനിച്ചു,’ ഇന്ത്യന്‍ യുവ ബാറ്റര്‍ പറഞ്ഞു.
Securing a thrilling win ✅
Stitching a match-winning partnership 🤝
Story behind the name ‘Sachin’ 😃
On the mic with #U19WorldCup Semi-Final Heroes – Captain Uday Saharan & Sachin Dhas 👌👌
ഇന്ത്യന്‍ നായകന്‍ ഉദയ് സഹാറനൊപ്പം കളിച്ചതിനെ കുറിച്ചുള്ള അനുഭവവും സച്ചിന്‍ പങ്കുവെച്ചു.
‘സഹറനൊപ്പം കളിക്കുന്നത് വലിയൊരു വികാരമാണ്. മത്സരത്തില്‍ അദ്ദേഹം ധാരാളം പോസിറ്റീവ് കാര്യങ്ങള്‍ കൊണ്ടുവരുന്നു. അതെനിക്ക് വളരെയധികം പ്രയോജനമാണ് ചെയ്യുന്നത്. മത്സരത്തില്‍ അവസാനം വരെ ബാറ്റ് ചെയ്യുന്നതിനെ കുറിച്ചുള്ള തന്ത്രങ്ങള്‍ എന്തെല്ലാമാണെന്ന് ഞങ്ങള്‍ തുടര്‍ച്ചയായി ചര്‍ച്ച ചെയ്തു,’ സച്ചിന്‍ കൂട്ടിച്ചേര്‍ത്തു.
ഈ ലോകകപ്പില്‍ ഇന്ത്യക്കായി മികച്ച പ്രകടനമാണ് സച്ചിന്‍ ദാസ് കാഴ്ചവെച്ചത്. ആറ് ഇന്നിങ്ങ്‌സുകളില്‍ നിന്നും 294 റണ്‍സാണ് സച്ചിന്‍ നേടിയത്. 73.50 ശരാശരിയില്‍ 116.66 സ്‌ട്രൈക്ക് റേറ്റിലും ആണ് താരം ബാറ്റ് വീശിയത്.
സൗത്ത് ആഫ്രിക്കെതിരെയുള്ള സെമിഫൈനലില്‍ ഇന്ത്യന്‍ ബാറ്റിങ് നിരയില്‍ നിര്‍ണായകമായ പ്രകടനമായിരുന്നു സച്ചിന്‍ ദാസ് നടത്തിയത്. 245 റണ്‍സ് പിന്തുടരാന്‍ ഇറങ്ങിയ ഇന്ത്യ 32 റണ്‍സിന് നാല് വിക്കറ്റുകള്‍ നഷ്ടപ്പെട്ട് തകര്‍ച്ചയില്‍ നില്‍ക്കുമ്പോള്‍ ആയിരുന്നു സച്ചിന്‍ ദാസ് ഇന്ത്യയുടെ രക്ഷകനായി അവതരിച്ചത്.
മത്സരത്തില്‍ ഇന്ത്യന്‍ നായകന്‍ ഉദയ് സഹാറനെ കൂട്ടുപിടിച്ച് ഇന്ത്യയെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു സച്ചിന്‍. സച്ചിന്‍ദാസ് 96 റണ്‍സും ഉദയ് 81 റണ്‍സ് നേടി മികച്ച പ്രകടനം നടത്തിയപ്പോള്‍ ഇന്ത്യ രണ്ട് വിക്കറ്റിന്റെ തകര്‍പ്പന്‍ വിജയം സ്വന്തമാക്കുകയും ഫൈനലിലേക്ക് മുന്നേറുകയും ആയിരുന്നു.
ഫെബ്രുവരി 11നാണ് അണ്ടര്‍ 19 ലോകകപ്പിന്റെ ഫൈനല്‍ നടക്കുക.
Content Highlight: Sachin Das revelas his name reason.