രഞ്ജി ട്രോഫിയില്‍ കേരളം ഛത്തീസ്ഗഡിനെ നേരിട്ടുകൊണ്ടിരിക്കുകയാണ്. റായ്പൂരിലെ ഷഹീദ് വീര്‍ നാരായണന്‍ സിങ് ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ ഛത്തീസ്ഗഡ് കേരളത്തെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു.
മത്സരത്തിന്റെ തുടക്കത്തില്‍ തന്നെ കേരളം അടിപതറുകയായിരുന്നു. 2.2 രണ്ട് ഓവറില്‍ നില്‍ക്കുമ്പോഴായിരുന്നു രോഹന്‍ കുന്നുമ്മല്‍ പുറത്തായത്. എട്ടു പന്തില്‍ റണ്‍സ് ഒന്നുമില്ലാതെ ആയിരുന്നു രോഹന്‍ മടങ്ങിയത്.
തൊട്ട് പിന്നാലെ എത്തിയ ജലജ് സക്‌സേനയും റണ്‍സ് ഒന്നും എടുക്കാതെ പുറത്തായി. 5.5 ഓവറില്‍ രണ്ട് റണ്‍സില്‍ നില്‍ക്കേയായിരുന്നു ജലജ് പുറത്തായത്. പിന്നീട് എത്തിയ സച്ചിന്‍ ബേബിയും രോഹന്‍ പ്രേമും കേരളത്തിന്റെ ബാറ്റിങ്‌നിരയെ മുന്നോട്ടു നയിക്കുകയായിരുന്നു.
മത്സരത്തില്‍ കേരളത്തിന്റെ ബാറ്റിങ് നിരയില്‍ സച്ചിന്‍ ബേബിയും നായകന്‍ സഞ്ജു സാംസണും രോഹന്‍ പ്രേമും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.
സച്ചിന്‍ ബേബി 150 പന്തില്‍ 91 റണ്‍സ് നേടി മികച്ച പ്രകടനം നടത്തി. 11 ഫോറുകളാണ് സച്ചിന്റെ ബാറ്റില്‍ നിന്നും പിറന്നത്. മത്സരത്തില്‍ 66.1 ഓവറില്‍ 187-4 എന്ന നിലയില്‍ നില്‍കുമ്പോള്‍ കേരളത്തിന് സച്ചിനെ നഷ്ടമായി. രോഹന്‍ പ്രേം 144 പന്തില്‍ 54 റണ്‍സാണ് നേടിയത്. മത്സരത്തില്‍ രോഹന്‍ റണ്‍ ഔട്ട് ആവുകയായിരുന്നു.
കേരളത്തിനായി നായകന്‍ സഞ്ജു സാംസണ്‍ അര്‍ധസെഞ്ച്വറി നേടി മികച്ച പ്രകടനം നടത്തി. ഒമ്പത് ഫോറുകള്‍ ആണ് കേരളത്തിന്റെ നായകന്റെ ബാറ്റില്‍ നിന്നും പിറന്നത്. നിലവില്‍ 71 പന്തില്‍ പുറത്താവാതെ 57 റണ്‍സാണ് സഞ്ജു നേടിയത്.
ഛത്തീസ്ഗഡ് ബൗളിങ് നിരയില്‍ ആശിഷ് ചൗഹാന്‍ രണ്ട് വിക്കറ്റും രവി കിരണ്‍ ഒരു വിക്കറ്റും നേടി മികച്ച പ്രകടനം നടത്തി.
നിലവില്‍ 74 ഓവര്‍ പിന്നിട്ടപ്പോള്‍ 219 റണ്‍സിന് നാല് വിക്കറ്റ് എന്ന നിലയിലാണ് കേരളം. 24 പന്തില്‍ പത്ത് റണ്‍സുമായി വിഷ്ണു വിനോദും 71 പന്തില്‍ 57 റണ്‍സും നേടി സഞ്ജു സാംസണുമാണ് ക്രീസില്‍.
Content Highlight: Sachin baby and Sanju Samson great performance in Ranji trophy.