ബഹുഭാഷാ- ബഹു സംസ്‌കാരമുള്ള ഇന്ത്യയെ പോലെ വിശാലമായ രാജ്യത്ത് ഇവിടുത്തെ സംസ്‌കാരത്തിന് യോജിച്ച രീതിയില്‍ മാര്‍ക്‌സിസത്തെ സൈദ്ധാന്തികവത്കരിക്കാനുള്ള സാധ്യതകളുണ്ടായിട്ടും യാന്ത്രികമായി പ്രയോഗവത്കരിക്കാന്‍ ശ്രമിച്ചത് ഇടതുപക്ഷത്തിന്റെ വലിയ പോരായ്മയായി ചരിത്രം വിലയിരുത്തും.
[]കോഴിക്കോട്: മുതലാളിത്ത, സവര്‍ണ, പുരുഷ മേധാവിത്വമാണ് രാജ്യം നേരിടുന്ന വെല്ലുവിളിയെന്ന് പ്രമുഖ കവി ##സച്ചിദാനന്ദന്‍. ജനാധിപത്യവേദി സംഘടിപ്പിച്ച ##എം.എന്‍ വിജയന്‍ അനുസ്മരണത്തില്‍ “ഇടതുപക്ഷത്തിന്റെ വര്‍ത്തമാനം” സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തില്‍ ഫാസിസത്തിന്റെ കടന്നുവരവിനെതിരെ നിരന്തരം കലഹിച്ച് കൊണ്ടിരുന്ന ചിന്തകനായിരുന്നു എം.എന്‍ വിജയന്‍. ഫാസിസത്തിന്റെ വരവിനെ മുന്‍കൂട്ടി കാണുകയും ഇടതുപക്ഷത്തേയും പുരോഗമന പ്രസ്ഥാനങ്ങളേയും കേരളീയ സമൂഹത്തെയാകെ തന്നെയും ജാഗരൂകരാക്കി നിര്‍ത്താന്‍ വിജയന്‍ എന്ന വലിയ ചിന്തകന് കഴിഞ്ഞിട്ടുണ്ട്.
വ്യവസ്ഥകള്‍ക്കെതിരെ നിരന്തരം ചോദ്യങ്ങളുയര്‍ത്തിക്കൊണ്ടാണ് ആദര്‍ശ രാഷ്ട്രീയത്തിന്റെ ഉടമയായ എം.എന്‍ വിജയന്‍ കേരളീയ രാഷ്ട്രീയത്തില്‍ അവസാന നിമിഷം വരെ നിന്നത്.
വിജയന്റെ ആ പാരമ്പര്യം പിന്തുടരുന്ന മനുഷ്യര്‍ ഇന്ന് വളരെ ചുരുക്കമാണ്. ചോദ്യം ചോദിച്ചുകൊണ്ടേയിരിക്കുക എന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്.
ചോദ്യം ചെയ്യുന്നവരെ സംശയിക്കുകയും നാനാത്വത്തേയും വൈവിധ്യത്തേയും അകറ്റുകയുമാണ് ഫാസിസത്തിന്റെ ശൈലി. ഒരു മതം, ഒരു സംസ്‌കാരം, ഒരു ഭാഷ എന്നിവര്‍ പ്രചരിപ്പിച്ചുകൊണ്ടേയിരിക്കും.
ദേശീയ പ്രസ്ഥാനത്തിന്റെ കാലത്ത് തന്നെ ബാല ഗംഗാധര തിലകന്‍ ഗണേശോത്സവത്തേയും അരവിന്ദ ഘോഷ് കാളീ പൂജയേയും ഇന്ത്യന്‍ ദേശീയതയുടെ ഭാഗമാക്കി അവതരിപ്പിച്ചത് ഫാസിസത്തിന്റെ പിന്നീടുള്ള വളര്‍ച്ചയ്ക്ക് വേരോട്ടമുണ്ടാക്കാന്‍ സഹായിച്ചു.
രാമായണം പരമ്പരയാക്കി സംപ്രേഷണം ചെയ്തത് ഇന്ത്യന്‍ ഫാസിസത്തിന് ഗുജറാത്ത് അടക്കമുള്ള വംശഹത്യ നടത്തുന്നതിനും അതിനെ ന്യായീകരിക്കുന്നതിനും രാമന്‍ എന്ന ഒരു ബിംബത്തെ ഉയര്‍ത്തിക്കാട്ടാനും മറ്റും സഹായകമായി.
ഇന്ത്യന്‍ ഇടതുപക്ഷം മാര്‍ക്‌സിസത്തെ ഇന്ത്യന്‍ അവസ്ഥയിലേക്ക് പരിവര്‍ത്തനപ്പെടുത്തുന്നതില്‍ പരാജയപ്പെട്ടത് ഇന്ത്യയില്‍ വേണ്ടത്ര പ്രചാരം നേടുന്നതില്‍ പുറകോട്ടടുപ്പിച്ചിട്ടുണ്ട്.
ഇന്ന് ശക്തമായി ക്കൊണ്ടിരിക്കുന്ന സത്രീ, ദളിത് വാദികള്‍ ഉയര്‍ത്തുന്ന മുദ്രാവാക്യങ്ങള്‍ വര്‍ഗപരമായി പരിവര്‍ത്തനപ്പെടുത്തി യെടുക്കേണ്ടത് ഇടതുപക്ഷമാണ്.
ബഹുഭാഷാ- ബഹു സംസ്‌കാരമുള്ള ഇന്ത്യയെ പോലെ വിശാലമായ രാജ്യത്ത് ഇവിടുത്തെ സംസ്‌കാരത്തിന് യോജിച്ച രീതിയില്‍ മാര്‍ക്‌സിസത്തെ സൈദ്ധാന്തികവത്കരിക്കാനുള്ള സാധ്യതകളുണ്ടായിട്ടും യാന്ത്രികമായി പ്രയോഗവത്കരിക്കാന്‍ ശ്രമിച്ചത് ഇടതുപക്ഷത്തിന്റെ വലിയ പോരായ്മയായി ചരിത്രം വിലയിരുത്തും.
അവസാന പത്ത് വര്‍ഷങ്ങളിലായി നടക്കുന്ന ജനകീയ സമരങ്ങള്‍, പരിസ്ഥിതി സമരങ്ങള്‍ എല്ലാം തന്നെ മുഖ്യധാര ഇടതുപക്ഷത്തിന് പുറത്താണ് നടക്കുന്നത്.
ഇത്തരം സമരങ്ങളില്‍ സമരക്കാര്‍ ഉയര്‍ത്തുന്ന മുദ്രാവാക്യം ഇടതുപക്ഷത്തിന്റേതാക്കി മാറ്റുവാന്‍ അവര്‍ക്കാവുന്നില്ല. ട്രേഡ് യൂണിയനുകളെ കൂലി കൂടുതല്‍ വാങ്ങിക്കൊടുക്കുവാനുള്ള ഒരു ഉപാധിയാക്കി മാത്രമാണ് മുഖ്യധാര ഇടതുപക്ഷം കാണുന്നത്.
സമരം നടത്തുന്നത് കേവലം ശമ്പള വര്‍ധനവിനായി മാത്രമായി ചുരുങ്ങുന്നതും ട്രേഡ് യൂണിയനും ഇടതുപക്ഷവും നേരിടുന്ന വിപത്താണ്. സമരങ്ങള്‍ ജനങ്ങളുടെ അതിജീവനത്തിന് കൂടിയുള്ളതാണെന്ന് ഇടതുപക്ഷം ബോധവത്കരണം നടത്തേണ്ടതുണ്ട്.
ഇന്ന് ശക്തമായിക്കൊണ്ടിരിക്കുന്ന സത്രീ, ദളിത് വാദികള്‍ ഉയര്‍ത്തുന്ന മുദ്രാവാക്യങ്ങള്‍ വര്‍ഗപരമായി പരിവര്‍ത്തനപ്പെടുത്തിയെടുക്കേണ്ടത് ഇടതുപക്ഷമാണ്.
എന്നാലിവിടെ ഇടതുപക്ഷത്തിന് കാഴ്ച്ചക്കാരാകേണ്ടി വരികയും ഇടതുപക്ഷം തന്നെ ഇത്തരം രാഷ്ട്രീയത്തിന്റെ വക്താക്കളായി മാറുന്നതും വര്‍ത്തമാന കാലത്തില്‍ നാം കാണേണ്ടി വരുന്നു.
ഇടതുപക്ഷം ഏറ്റെടുത്ത് നടത്തേണ്ട സമരങ്ങളില്‍ അവര്‍ കാഴ്ച്ചക്കാരായി മാത്രം ഒതുങ്ങുന്നത് ജനങ്ങളില്‍ അവര്‍ക്കുള്ള വിശ്വാസം കുറയാനും മറ്റ് രാഷ്ട്രീയങ്ങളിലേക്ക് പോകുന്നതിലേക്കും വഴിവെക്കുന്നുണ്ട്.
നളന്ദ ഓഡീറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്, പ്രൊഫ. അജയകുമാര്‍, വി.പി വാസുദേവന്‍, എം.എം സോമശേഖരന്‍, ബാബു ഭരദ്വാജ് എന്നിവര്‍ പങ്കെടുത്തു. ജനാധിപത്യ വേദി ചെയര്‍മാന്‍ കെ.എസ് ബിമല്‍ അധ്യക്ഷത വഹിച്ചു.