| Sunday, 12th February 2017, 9:11 am

രാജ്യത്ത് മുസ്‌ലിം പേരു പോലും സംശയത്തിന്റെ നിഴലില്‍: സച്ചിദാനന്ദന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: മുസ്‌ലിം പേരുണ്ടായിരിരിക്കുക എന്നത് പോലും രാജ്യത്ത് അപകടം നേരിടേണ്ടി വരുന്ന അവസ്ഥയിലെത്തിച്ചിരിക്കുകയാണെന്ന് കവി സച്ചിദാനന്ദന്‍. എല്ലാ മതത്തിലും കുറ്റവാളികളുണ്ടെങ്കിലും ഹിന്ദു മതത്തില പത്തു പേരെയും മുസ്‌ലിമായ രണ്ടുപേരെയും ഒരു കുറ്റത്തില്‍ പിടിക്കപെടുകയാണെങ്കില്‍ മുസ്‌ലിം പേരുകളായിരിക്കും മുന്നിലെന്നും സച്ചിദാനദന്‍ പറഞ്ഞു


Also read സോഷ്യല്‍ മീഡിയ ആത്മരതിയുടെ ഇടമെന്ന് സന്തോഷ് ഏച്ചിക്കാനം: സന്തോഷ് ഏച്ചിക്കാനത്തോട് അഗാധമായി വിയോജിക്കുന്നു: ബെന്യാമിന്‍ 


മാധ്യമം ആഴ്ചപതിപ്പിനു നല്‍കിയ അഭിമുഖത്തിലാണ് കവി രാജ്യത്തിന്റെ അപകടകരമായ അവസ്ഥയെക്കുറിച്ചുള്ള പരാമര്‍ശര്‍ശങ്ങള്‍ നടത്തിയത്. വിമാനത്താവളങ്ങളില്‍ സുരക്ഷാ ജീവനക്കാര്‍ പേരുകളാണ് നോക്കുന്നതെന്നും കവി പറഞ്ഞു. പേരു സച്ചിദാനന്ദന്‍ എന്നാണെങ്കില്‍ കുഴപ്പമില്ല എന്നവര്‍ തീരുമാനിക്കും. അബ്ദുല്‍ കരീമെന്നാണെങ്കില്‍ രണ്ടാമതും പരിശോധന ഉറപ്പാണ്. ഇങ്ങനെ സാധാരണരീതിയിലുള്ള അധികാര സ്ഥാപനത്തിന്റെ എല്ലാ തലങ്ങളിലേക്കും മറ്റു മതക്കാരെ കുറിച്ച് ഒരു സംശയം വ്യാപിപ്പിക്കാന്‍ ഈ ഹിന്ദുത്വവാദ പ്രത്യയശാസ്ത്രത്തിന് കഴിഞ്ഞിട്ടുണ്ട്. അത് വളരെക്കാലത്തെ പരിശ്രമം കൂടിയാണെന്നും കവി കൂട്ടിച്ചേര്‍ത്തു.


Dont miss ‘തെറ്റിനെ ന്യായീകരിക്കില്ല; തെറ്റു പറ്റിയിട്ടുണ്ടെങ്കില്‍ കൃത്യമായ നടപടിയെടുക്കും’: യൂണിവേഴ്‌സിറ്റി കോളേജ് വിഷയത്തില്‍ എസ്.എഫ്.ഐ കേന്ദ്ര നേതൃത്വം


ദേശദ്രോഹ നിയമം കൊളോണിയല്‍ നിയമമാണ് അത് നിരന്തരമായി ദുരുപയോഗം ചെയ്യപ്പെടുകയാണെന്നും സച്ചിദാനന്ദന്‍ ആരോപിച്ചു. മഹാത്മാഗാന്ധി ഒരിക്കല്‍ ഈ നിയമത്തിന്റെ പേരില്‍ അറസ്റ്റിലായപ്പോള്‍ അത് എടുത്ത് കളയണെന്ന് അഭിപ്രായം ഉയര്‍ന്നതാണ്. നെഹ്രുവും അതിനെതിരെ സംസാരിച്ചിട്ടുണ്ടെന്നും നിയമം അരുന്ധതി റോയിക്കും എതിരെയുണ്ടായെന്നും കവി വ്യക്തമാക്കി.

കൂടംകുളത്ത് സമരം നടത്തിയവരുടെ മേല്‍പ്പോലും ഇതേ നിയമമാണ് ചുമത്തിയത്. അവരെയും ദേശദ്രേഹികളായി പ്രഖ്യാപിക്കുകയും ചെയ്തു. ദേശീയ ഗാനം തിയേറ്ററുകളില്‍ നിര്‍ബന്ധമാക്കിയത് അതിനൊരു ഉദാഹരണമാണ്. ഏതു ദേശീയ പ്രതീകവും നിര്‍ബന്ധമാക്കുമ്പോള്‍ അത് അനുസരിക്കാതിരിക്കാനുള്ള വാസ കൂടുതുലായുണ്ടാവുകയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

We use cookies to give you the best possible experience. Learn more