രോമാഞ്ചം തനിക്ക് വര്‍ക്കാവാതിരുന്ന സിനിമയായിരുന്നുവെന്ന് നടനും അവതാരകനുമായ സാബുമോന്‍. ഒ.ടി.ടിയില്‍ വന്നതിന് ശേഷമാണ് താന്‍ സിനിമ കണ്ടതെന്നും ചില മാറ്റങ്ങളോടെയാണ് ചിത്രം ഒ.ടി.ടിയിലെത്തിയതെന്നും സാബുമോന്‍ പറഞ്ഞു. റെഡ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തില്‍ ഒ.ടി.ടിയില്‍ കണ്ടപ്പോള്‍ തിയേറ്ററില്‍ കാണേണ്ടതായിരുന്നു എന്ന് തോന്നിയ ചിത്രങ്ങളേതെന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.
‘ജയ ജയ ജയ ജയഹേ തിയേറ്ററില്‍ പോയി കാണേണ്ട പടമായിരുന്നു. ഒ.ടി.ടിയില്‍ കണ്ടാലും കിടിലമാണ്. ഒ.ടി.ടിയില്‍ ഞാന്‍ ഒറ്റക്ക് സ്‌ക്രീനും നോക്കി ഇരിക്കുവാണല്ലോ. തിയേറ്ററിലാണെങ്കില്‍ ഒരു റിപ്പിള്‍ എഫക്ട് കിട്ടും. ചെറിയ തമാശ പോലും ഭയങ്കരമായി ചിരിക്കാന്‍ തോന്നും.
ഭയങ്കര അഭിപ്രായം വന്ന് തിയേറ്ററില്‍ ഭയങ്കരമായി ഓടിയ പടമാണ്. ഞാന്‍ പക്ഷേ ഒ.ടി.ടിയിലാണ് കണ്ടത്. എനിക്കത് ഇഷ്ടപ്പെട്ടില്ല എന്ന് സുഹൃത്തുക്കളോട് പറഞ്ഞു. അണ്ണാ നിങ്ങളിത് തിയേറ്ററിലിരുന്ന് കാണണം, കാരണം അത് ഒരു ഓളം പടമാണ്, നിങ്ങള്‍ ഒറ്റക്കിരുന്ന് കണ്ടാല്‍ അത് വര്‍ക്കൗട്ടാവില്ലെന്ന് അവര്‍ പറഞ്ഞു. അതുമല്ല ഒ.ടി.ടിയില്‍ വന്നപ്പോള്‍ അതിന്റെ മ്യൂസിക്കും സാധനങ്ങളും എടുത്ത് കളഞ്ഞു. ചില സാധനങ്ങളൊന്നും ഒ.ടി.ടി വന്നപ്പോള്‍ ഇല്ലായിരുന്നു,’ സാബുമോന്‍ പറഞ്ഞു.
പ്രാവാണ് ഒടുവില്‍ തിയേറ്ററിലെത്തിയ സാബു മോന്റെ ചിത്രം. പത്മരാജന്റെ കഥയെ അവലംബമാക്കി നവാസ് അലി ഒരുക്കിയ പ്രാവ് സെപ്റ്റംബര്‍ 15നാണ് റിലീസ് ചെയ്തത്.
സി.ഇ.റ്റി സിനിമാസിന്റെ ബാനറില്‍ തകഴി രാജശേഖരന്‍ ആണ് ചിത്രത്തിന്റെ നിര്‍മാണം. അമിത് ചക്കാലക്കല്‍, മനോജ് കെ.യു, സാബുമോന്‍, തകഴി രാജശേഖരന്‍, ആദര്‍ശ് രാജ, യാമി സോന, അജയന്‍ തകഴി, ജംഷീന ജമാല്‍, നിഷ സാരംഗ്, ഡിനി ഡാനിയല്‍, ടീന സുനില്‍, ഗായത്രി നമ്പ്യാര്‍, അലീന എന്നിവരാണ് പ്രാവില്‍ മറ്റു വേഷങ്ങളിലെത്തിയത്. ചിത്രത്തിന്റെ നിര്‍മാണം സി.ഇ.റ്റി സിനിമാസിന്റെ ബാനറില്‍ തകഴി രാജശേഖരന്‍ ആണ് നിര്‍വഹിക്കുന്നത്.
Content Highlight: Sabumon said that he did not like the movie Ramancham