| Friday, 14th August 2020, 11:32 pm

ഇടികൊണ്ടും  തെന്നിവീണും ഇഞ്ച പരുവമായി എന്റെയും പെപ്പയുടെയും പരിപ്പിളകിയിട്ടുണ്ട്, ഇടയ്ക്ക് ആശുപത്രിയിലായിരുന്നു; ജല്ലിക്കട്ടിന്റെ ഷൂട്ടിംഗ് അനുഭവം പങ്കുവെച്ച് സാബു മോന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കൊച്ചി: ലിജോ ജോസ് പെല്ലിശ്ശേരിയുടെ തിയേറ്ററില്‍ എത്തിയ അവസാന ചിത്രമായിരുന്നു ജല്ലിക്കട്ട്. ആന്റണി പെപ്പെ, സാബു മോന്‍, ജാഫര്‍ ഇടുക്കി, ചെമ്പന്‍ വിനോദ് തുടങ്ങിയ താരങ്ങളാണ് ചിത്രത്തിലെ പ്രധാന വേഷങ്ങളില്‍ എത്തിയത്.

ചിത്രത്തിലെ ചില രംഗങ്ങള്‍ സിനിമാ പ്രേമികള്‍ക്കിടയില്‍ ചര്‍ച്ചയായിരുന്നു. സാബുമോനും ആന്റണിയുടെയും ഫൈറ്റ് സീനുകളെ കുറിച്ച് ഇപ്പോള്‍ തുറന്ന് പറഞ്ഞിരിക്കുകയാണ് സാബുമോന്‍.

സിനിമയുടെ ചിത്രീകരണ വേളയില്‍ തനിക്കും നടന്‍ ആന്റണി പെപ്പയ്ക്കും നിരവധി പരിക്കുകള്‍ പറ്റിയിരുന്നെന്നും ഷൂട്ടിനിടയില്‍ തങ്ങള്‍ രണ്ടുപേരും ആശുപത്രിയിലായിട്ടുണ്ടെന്നും സാബു മോന്‍ പറഞ്ഞു. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു സാബുമോന്‍ സിനിമയുടെ ചിത്രീകരണത്തെ കുറിച്ച് പറഞ്ഞത്.

‘ജെല്ലിക്കെട്ട് ഒരനുഭവമായിരുന്നു. ശരീരത്തിലെ സകല നാഡി ഞരമ്പുകളും ഇടികൊണ്ടും തെന്നിവീണും ഇഞ്ച പരുവമായി. എന്റെയും ആന്റണി പെപ്പയുടെയും പരിപ്പിളകിയിട്ടുണ്ട്. ഷൂട്ടിനിടയില്‍ ഞങ്ങള്‍ രണ്ടുപേരും ആശുപത്രിയിലായിട്ടുണ്ട്.

ചെങ്കുത്തായ ഏലത്തോട്ടത്തില്‍ ആയിരുന്നു ഷൂട്ട്. പോരെങ്കില്‍ ഇല വീണു കിടക്കുന്നതുകൊണ്ട് കുഴി എവിടെയാണെന്നൊന്നും അറിയാന്‍ കഴിയില്ല.

കോളേജില്‍ പഠിക്കുന്ന കാലത്തേ ലിജോയുമായി പരിചയമുണ്ടായിരുന്നു. എനിക്ക് പറ്റിയ എന്തെങ്കിലും വേഷം വരുമ്പോള്‍ ലിജോ വിളിക്കും എന്ന പ്രതീക്ഷ ഉണ്ടായിരുന്നു. ജല്ലിക്കട്ടിലെ റോളിന് എന്നെ എടുത്താലോ എന്ന് ചോദിച്ചപ്പോള്‍ ചെമ്പന്‍ വിനോദ് ആദ്യം, അളിയാ ആ ഡാഷിനെ കൊണ്ട് ഇതൊന്നും താങ്ങില്ലെന്ന് ആണ് പറഞ്ഞത്.

ഇത് ചെമ്പന്‍ തന്നെ എന്നോട് പിന്നെ പറഞ്ഞതാണ്.ആക്ടര്‍ ടൂള്‍ ആണ് എന്ന് വിശ്വസിക്കുന്ന ആളാണ് ഞാന്‍. ആ ടൂളിനെ നന്നായിട്ട് ഉപയോഗിക്കാന്‍ അറിയുന്ന ആളുടെ കൈയില്‍ എത്തിപ്പെടണം’

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം,പേജുകളിലൂടെയും വാട്സാപ്പിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Sabu Mon shares the shooting experience of Jallikattu
We use cookies to give you the best possible experience. Learn more