തിരുവനന്തപുരം: അമേരിക്കയില്‍ പിറന്നുവീഴുന്ന ഒരു കുട്ടി പോലും കിറ്റെക്‌സിന്റെ ഉടുപ്പ് ഇടാത്തതായി ഉണ്ടാവില്ലെന്ന് എം.ഡി. സാബു ജേക്കബ്. ‘അമേരിക്കന്‍ ജോക്കി അണ്ടര്‍ ഗാര്‍മെന്റ്സിനായി’ നാസയുടെ ടെക്നോളജിയനുസരിച്ചുള്ള പ്രോഡക്ട് തങ്ങള്‍ ഇറക്കിയെന്നും അദ്ദേഹം പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസ് അവര്‍ ചര്‍ച്ചക്കിടെയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.
ലോകത്തിന് മുമ്പില്‍ ഇത്രയും വലിയ നിലയിലെത്തിയ ഒരു കമ്പനിയെ ആധരിക്കുന്നതിന് പകരം കൊടും ക്രൂരതയാണ് ചെയ്യുന്നെന്നും അദ്ദേഹം പറഞ്ഞു.
‘ജോക്കി അണ്ടര്‍ ഗാര്‍മെന്റ്സ് തണുപ്പ് സമയത്ത് ചൂട് കിട്ടുന്നതും ചൂട് സമയത്ത് തണുപ്പ് കിട്ടുന്നതുമായ പ്രത്യേക ടെക്‌നോളജിയാണ് ഉത്പാദിപ്പിക്കുന്നത്. നാസയുടെ ടെക്‌നോളജിയാണിത്. ലോകത്ത് എല്ലായിടത്തും ഈ ടൊക്‌നോളജിക്ക് വേണ്ടി ജോക്കി സമീപിച്ചെങ്കിലും അവസാനം ഞങ്ങളുടെ അടുക്കല്‍ വന്നപ്പോഴാണ് അവര്‍ക്ക് അത് നടപ്പാക്കാന്‍ കഴിഞ്ഞത്. അഞ്ച് വര്‍ഷം ഞങ്ങള്‍ ജോക്കിയുടെ പാര്‍ട്ടണറായിരുന്നു,’ സാബു ജേക്കബ് പറഞ്ഞു.
പിറന്നുവീഴുന്ന കുട്ടിയുടെ മുതല്‍ 2 വയസ്സുവരെയുള്ള കുട്ടികളുടെ വസ്ത്രത്തിലാണ് ഞാന്‍ സ്‌പെഷ്യലൈസ് ചെയ്തിട്ടുള്ളത്. ഇങ്ങനെയുള്ള കുറച്ച് കമ്പിനികളേയുള്ളു. ലോകത്ത് തന്നെ രണ്ടാം സ്ഥാനമാണ് തനിക്കുള്ളത്. അത് തന്നെയാണ് തെലങ്കാന മന്ത്രി പറഞ്ഞത്. ഒരു ദിവസം ഞങ്ങള്‍ 10 ലക്ഷം ഉടുപ്പുകളാണ് ഉണ്ടാക്കിക്കൊണ്ടിരിക്കുന്നത്. ഇത് അമേരിക്കയിലേക്കാണ് കയറ്റിയയക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.