ലഖ്‌നൗ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആതിഥ്യനാഥിന് മുന്നില്‍ കേരളത്തെ ഇകഴ്ത്തി കിറ്റെക്‌സ് ഗ്രൂപ്പ് ചെയര്‍മാന്‍ സാബു ജേക്കബ്. ഇന്ത്യ അഹെഡ് ന്യൂസ് എന്ന ചാനലിലെ ചര്‍ച്ചയ്ക്കിടെയായിരുന്നു സാബുവിന്റെ പരാമര്‍ശം.
കൊവിഡിനെ നേരിടുന്നതില്‍ കേരളത്തിലെ സംവിധാനങ്ങള്‍ മുഴുവന്‍ പരാജയപ്പെട്ടെന്നും സംസ്ഥാനത്തെ സിസ്റ്റം ശരിയല്ലെന്നും സാബു ജേക്കബ് പറഞ്ഞു.
കേരളത്തിലെ സര്‍ക്കാരിന്റെ പോളിസികള്‍ ശരിയല്ല. അനാവശ്യ ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ജനങ്ങള്‍ ബുദ്ധിമുട്ടിലാകുകയാണെന്ന് സാബു പറഞ്ഞു. ഭരണ-പ്രതിപക്ഷ കക്ഷികള്‍ ആത്മാര്‍ത്ഥയില്ലാതെയാണ് പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
തെലങ്കാനയില്‍ തനിക്ക് ലഭിച്ചത് ഊഷ്മളമായ സ്വീകരണമാണെന്നും അദ്ദേഹം പറഞ്ഞു. ഉത്തര്‍പ്രദേശില്‍ നിക്ഷേപ താല്‍പ്പര്യവും സാബു യോഗിയെ അറിയിച്ചു.
കിറ്റെക്സിനെ സ്വാഗതം ചെയ്യുന്നുവെന്ന് യോഗി ആതിഥ്യനാഥ് മറുപടിയും നല്‍കി.
കേരളത്തിലെ വ്യവസായിക നയങ്ങളെ വിമര്‍ശിച്ച സാബു ജേക്കബ് തെലങ്കാനയിലേക്ക് വ്യവസായം മാറ്റുകയാണെന്ന് പ്രഖ്യാപിച്ചിരുന്നു. കേരളത്തില്‍ അനാവശ്യ പരിശോധനകള്‍ നടത്തുന്നുവെന്നാരോപിച്ചാണ് സാബു തെലങ്കാനയിലേക്ക് മാറിയത്.
3500 കോടി രൂപയുടെ നിക്ഷേപ പദ്ധതിയാണ് സാബു തെലങ്കാനയില്‍ തുടങ്ങുമെന്ന് പ്രഖ്യാപിച്ചത്.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: Sabu Jacob Kerala Yogi Adithyanath