കേരളത്തിന്റെ സ്‌പോര്‍ട്‌സ് മന്ത്രി മുഹമ്മദലിയെ അറിഞ്ഞിരിക്കണം എന്ന് നിര്‍ബന്ധമില്ല സമ്മതിക്കുന്നു. മുഹമ്മദ് അലിയുടെ ജീവിതം ഒരു മനുഷ്യാവകാശ പോരാട്ടത്തിന്റെ ചരിത്രം കൂടിയാണ് എന്നറിയുമ്പോഴാണ് പറഞ്ഞത് അരാഷ്ട്രിയമായ ഒരു അശ്ലീലമാവുന്നത്. കാരണം പ്രതിരോധത്തിന്റെ രാഷ്ട്രീയം രാഷ്ട്രീയ ജീവിയായ അദ്ദേഹം അറിയാതെ പോയി എന്നതാണ് പ്രശ്‌നം.
“ഒരു വിയറ്റ്‌നാംകാരന്‍ പോലും എന്നെ കറുത്തവര്‍ഗക്കാരനെന്നു വിളിച്ച് അധിക്ഷേപിച്ചിട്ടില്ല. പിന്നെ എന്തിന് ഞാന്‍ അവര്‍ക്കെതിരെ യുദ്ധം ചെയ്യണം” എന്ന് വിയറ്റ്‌നാം യുദ്ധ കാലത്ത് ചോദിച്ച ചോദ്യത്തിന്റെ രാഷ്ട്രീയ ഉള്ളടക്കം മുതല്‍ എത്ര പ്രതിരോധങ്ങളിലൂടെയാണ് അദേഹം കടന്നു പോയത്. അമേരിക്കന്‍ വംശീയതയ്‌ക്കെതിരെയുള്ള പ്രതിഷേധം എന്ന നിലയിലാണ് മുഹമ്മദ് അലി ഇസ്‌ലാം മതം സ്വീകരിച്ചത്.
| ഒപ്പീനിയന്‍: സാബ്ലൂ തോമസ് |
“മുഹമ്മദലി അമേരിക്കയില്‍ വെച്ച് മരിച്ച വാര്‍ത്ത ഇപ്പോഴാണ് അറിയുന്നത്, കേരളത്തിന്റെ കായികലോകത്ത് പ്രഗത്ഭനായിരുന്ന വ്യക്തിത്വമായിരുന്നു അദ്ദേഹം. കായികലോകത്ത് അദ്ദേഹം ഗോള്‍ഡ് മേഡല്‍ നേടി കേരളത്തിന്റെ പ്രശസ്തി ലോകരാഷ്ട്രങ്ങളില്‍ ഉയര്‍ത്തി”. എന്ന് ബോക്‌സിംഗ് ഇതിഹാസം മുഹമ്മദ് അലിയുടെ മരണത്തെ കുറിച്ച് കായിക മന്ത്രി ശ്രീ ഇ പി ജയരാജന്‍ പറഞ്ഞത് വലിയ വിവാദമായി..
കേരളത്തിന്റെ സ്‌പോര്‍ട്‌സ് മന്ത്രി മുഹമ്മദലിയെ അറിഞ്ഞിരിക്കണം എന്ന് നിര്‍ബന്ധമില്ല സമ്മതിക്കുന്നു. മുഹമ്മദ് അലിയുടെ ജീവിതം ഒരു മനുഷ്യാവകാശ പോരാട്ടത്തിന്റെ ചരിത്രം കൂടിയാണ് എന്നറിയുമ്പോഴാണ് പറഞ്ഞത് അരാഷ്ട്രിയമായ ഒരു അശ്ലിലമാവുന്നത്. കാരണം പ്രതിരോധത്തിന്റെ രാഷ്ട്രീയം രാഷ്ട്രീയ ജീവിയായ അദ്ദേഹം അറിയാതെ പോയി എന്നതാണ് പ്രശ്‌നം.
“ഒരു വിയറ്റ്‌നാംകാരന്‍ പോലും എന്നെ കറുത്തവര്‍ഗക്കാരനെന്നു വിളിച്ച് അധിക്ഷേപിച്ചിട്ടില്ല. പിന്നെ എന്തിന് ഞാന്‍ അവര്‍ക്കെതിരെ യുദ്ധം ചെയ്യണം” എന്ന് വിയറ്റ്‌നാം യുദ്ധ കാലത്ത് ചോദിച്ച ചോദ്യത്തിന്റെ രാഷ്ട്രീയ ഉള്ളടക്കം മുതല്‍ എത്ര പ്രതിരോധങ്ങളിലൂടെയാണ് അദേഹം കടന്നു പോയത്. അമേരിക്കന്‍ വംശീയതയ്‌ക്കെതിരെയുള്ള പ്രതിഷേധം എന്ന നിലയിലാണ് മുഹമ്മദ് അലി ഇസ്‌ലാം മതം സ്വീകരിച്ചത്. കാരണം അദേഹത്തിന്റെ കുട്ടിക്കാലത്ത് അമേരിക്കയില്‍ വര്‍ണ വിവേചനം വളരെ രൂക്ഷമായിരുന്നു. കറുത്തവര്‍ക്കും വെളുത്തവര്‍ക്കും വെവ്വേറെ ഹോട്ടലുകള്‍, പാര്‍ക്കുകള്‍, പള്ളികള്‍ തുടങ്ങി ദൈനംദിന ജീവിതത്തിലെ എല്ലാ മേഖലകളിലും വിവേചനം നിലനിന്നിരുന്നു.
ഒരു കാര്യം ഓര്‍ക്കാം മുഹമ്മദ് അലി പ്രശസ്തിയുടെ നെറുകയില്‍ നില്‍ക്കുമ്പോഴാണ് അമേരിക്ക വിയറ്റ്‌നാം യുദ്ധം നടന്നത്. അന്ന് സൈനിക സേവനം നടത്താനുള്ള ഗവണ്‍മെന്റ് ആവശ്യം അദ്ദേഹം നിരസിക്കുന്നത്. അത് അദ്ദേഹത്തിനു ജയില്‍ വാസത്തിനും ബോക്‌സിംഗിനുള്ള ലൈസന്‍സ് റദ്ദാക്കലിനും കാരണമായി, നാല് വര്‍ഷത്തിന് ശേഷമാണ് ഹൈകോര്‍ട്ട് അദ്ദേഹത്തിനെതിരെയുള്ള വിധികള്‍ റദ്ദാക്കിയത്.

1962ല്‍ ആദ്യമായി കറുത്ത വര്‍ഗക്കാരുടെ ഇസ്‌ലാം സ്വീകരണം ഒരു രാഷ്ട്രീയ മാര്‍ഗമായി സ്വീകരിച്ച മാല്‍കം എക്‌സിനെ മുഹമ്മദ് അലി കണ്ടുമുട്ടുന്നത്. തുടര്‍ന്ന് 1975ലാണ് കാഷ്യസ് ക്ലേ എന്ന് പേരുള്ള അദ്ദേഹം ഇസ്‌ലാം മതം സ്വീകരിച്ചാണ് മുഹമ്മദലി ക്ലേ എന്ന പേര് സ്വീകരിക്കുന്നത്. ഇത്തരം തീരുമാനങ്ങളുടെ രാഷ്ട്രീയ ഉള്ളടക്കം ചര്‍ച്ച ചെയ്യുന്നതിനു പകരം ജയരാജന്റെ അബദ്ധത്തില്‍ മാത്രം ചര്‍ച്ച കിടന്നു കറങ്ങുന്നതാണ് പിന്നിട്ട് കണ്ടത്.

കറുത്തവര്‍ഗ്ഗക്കാരനായതിനാല്‍ അപമാനിക്കപ്പെട്ടതിനെ തുടര്‍ന്ന് വര്‍ണവെറിയന്മാരുടെ അമേരിക്കയ്ക്ക് വേണ്ടി തനിക്കു 960 ലെ റോം ഒളിമ്പിക്‌സില്‍ ലഭിച്ച സ്വര്‍ണ മെഡല്‍ ഓഹിയോ നദിയില്‍ വലിച്ചെറിഞ്ഞതിനെ കുറിച്ച് തന്റെ ആത്മകഥയായ “ദി ഗ്രേറ്റസ്റ്റ്: മൈ ഓണ്‍ സ്റ്റോറി”യില്‍ മുഹമ്മദ് അലി പറയുന്നുണ്ട് . എന്നാല്‍ ഈവാദത്തിന്റെ ആധികാരികത ചിലര്‍ ചോദ്യം ചെയ്യുന്നുണ്ട്.
അതിനെ കുറിച്ച് കിംഗ് ഓഫ് ദി വേള്‍ഡ് എന്ന മുഹമമദ് അലിയുടെ ജീവിതചരിത്രം എഴുതിയ ഡേവിഡ് റേമനിക്ക് (David Remnick) പറയുന്നത് വസ്തുത എന്നതിനെക്കാള്‍ ഒരു രാഷ്ട്രീയ പ്രഖ്യാപനമായി അത് വായിക്കണമെന്നാണ്. ഇത്തരം രാഷ്ട്രീയ വായനകള്‍ അവശ്യപ്പെടുന്ന മുഹമ്മദ് അലിയുടെ ജീവിതം കേവലം ഒരു കായിക താരത്തിന്റെ മരണം മാത്രമായി തിരിച്ചറിയപ്പെടുന്ന അരാഷ്ട്രീയതയാണ് ചോദ്യം ചെയ്യപ്പെടേണ്ടത്.