മറ്റൊരാളുടെ ഭൂതകാലത്തില്‍ എന്റെ വര്‍ത്തമാന ജീവിതം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 19th October 2015, 2:54 pm
| കവിത: സാബ്ലു തോമസ് |
ഏതോ അന്യഗ്രഹ ജീവിയുടെ സ്വപ്നത്തിലെ
അവന്റെ പൂര്‍വികനാണ് ഞാന്‍.
അവന്റെ കോപത്തിന്റെ
അവന്റെ ക്രോധത്തിന്റെ
അവന്റെ ലോഭത്തിന്റെ
പിന്നിലേക്കുള്ള എക്സ്റ്റന്‍ഷന്‍.
ഏതോ ഏകാധിപതി,
സ്വന്തം കാലത്തേ കുറിച്ചും
സ്വന്തം ഗ്രഹത്തെ കുറിച്ചും
സ്വപ്നം കാണുന്നത് നിരോധിച്ചതിനാല്‍
അവന് മറ്റൊരു കാലത്തെ,
മറ്റൊരു ഗ്രഹത്തെ,
സ്വപ്നം കണ്ടേ മതിയാവൂ.
സ്വപ്നത്തില്‍ വന്ന്
എന്റെ വര്‍ത്തമാനം കട്ടെടുത്ത
എന്റെ ഭാവിക്കാല രൂപമേ
നിന്റെ ദാരുണമായ വര്‍ത്തമാനം
എന്തിന് ഇവിടെ ഉപേക്ഷിച്ചു പോയി.