| Tuesday, 1st December 2015, 4:17 pm

യെസ് ടു 'തറ'

ഡൂള്‍ന്യൂസ് ഡെസ്‌ക്

തെറിയെന്നു ഇന്നു വിവക്ഷിക്കപ്പെടുന്ന പദങ്ങളെല്ലാം, ദളിതരെ, സ്ത്രികളെ, ലൈംഗികന്യൂനപക്ഷങ്ങളെ, മൂന്നാംലിംഗ വിഭാഗത്തെ, മുസ്‌ലീങ്ങളെ, ആദിവാസികളെ, ഭാഷാന്യൂനപക്ഷങ്ങളെ, കറുത്തവര്‍ഗക്കാരെ, ഇതര സംസ്ഥാന തൊഴിലാളികളെ എല്ലാം അപഹസിക്കുന്നതാണ്.

ചിലരെ  അപരരായി കരുതുന്ന ഒരു അസ്പര്‍ശ്യതയുടെ ചരിത്ര പശ്ചാത്തലത്തില്‍ നിന്നാണ് തെറിയെന്നു ഇന്നു വിവക്ഷിക്കുന്ന പദങ്ങള്‍ എല്ലാം രൂപം കൊണ്ടത്. ഇത്തരം അസ്പര്‍ശ്യതയുടെ രാഷ്ട്രിയത്തെ ലെജിറ്റിമൈസ് ചെയ്യുന്ന ഒരു ചരിത്രം ആ പ്രയോഗങ്ങള്‍ക്കുണ്ട് എന്ന് കരുതുന്നത് കൊണ്ടാണ് തെറിയെ ഒരു രാഷ്ട്രിയ പ്രയോഗമാക്കുന്നതിനെ എതിര്‍ക്കുന്നത്.

|ഒപ്പിനിയന്‍ : സാബ്ലു തോമസ് |

പത്രപ്രവര്‍ത്തക വി.പി റജീനയുടെ ഫേസ്ബുക്ക് പോസ്റ്റില്‍ ചില ജീവികള്‍ വിഷം തുപ്പിവെച്ച ദിവസങ്ങളിലൊന്നാണ് മതേതര വിദ്യാഭ്യാസസ്ഥാപനങ്ങള്‍ പഠിപ്പിക്കുന്ന ആദ്യാക്ഷരം “തറ”യാണ് എന്ന് വിവക്ഷിക്കുന്ന ഒരു പോസ്റ്റ് സുഹൃത്ത് ശ്രദ്ധയില്‍ പെടുത്തിയത്. കൃത്യമായ കീഴാളപക്ഷ  നിലപാടുകള്‍ മുന്നോട്ടു വെക്കുന്ന ഒരു പ്രസ്ഥാനത്തിന്റെ അമരത്തിരുക്കുന്ന ആളാണ് അത് എഴുതിയത്.

എന്നെ വിസ്മയിപ്പിച്ചത് “തറ”യെന്ന പ്രയോഗമാണ്. മത സ്ഥാപനങ്ങളിലെ ഹിംസയെ ലെജിറ്റിമൈസ് ചെയ്യാന്‍ മതേതര സ്ഥാപനങ്ങളും അതേ ഹിംസ പിന്തുടരുന്നു എന്ന് വാദിക്കുന്നത് പോലെ അബദ്ധമായി ഒന്നുമില്ല എന്ന് പറയട്ടെ. ഒരു ഹിംസയും മറ്റൊരു ഹിംസ കൊണ്ട് ന്യായികരിക്കപ്പെടുന്നില്ല.

മത സ്ഥാപനത്തിലായാലും മതേതര സ്ഥാപനത്തിലായാലും കുട്ടികള്‍ക്ക് നേരെ നടക്കുന്ന എല്ലാ അതിക്രമങ്ങളും നടക്കുന്നത് കുട്ടികള്‍ അതീശത്വവ്യവഹാരങ്ങള്‍ക്ക് പുറത്തു നില്‍ക്കുന്ന അധികാര രഹിതരാണ് എന്നത് കൊണ്ടാണ്. എന്റെ വിഷയം പക്ഷേ അതല്ല എന്നത് കൊണ്ട് അതിനെ കുറിച്ച് അധികം വിശദിക്കരിക്കുന്നില്ല.

കൃത്യമായി കീഴാളപക്ഷത്ത് നില്‍ക്കുന്ന ആളുകളുടെ ഭാഷ അതീശത്വഭാഷായുക്തി പിന്തുടരുന്നതിലെ വൈരുദ്ധ്യമാണ് ഞാന്‍ ചര്‍ച്ച ചെയ്യാന്‍ ശ്രമിക്കുന്നത്. വളരെ പൊളിറ്റിക്കലാണ് എന്ന് സ്വയം അണിയുന്ന ചിലര്‍ മറുപുറത്ത് നില്‍ക്കുന്ന ചിലരെ അപഹസിക്കാന്‍ ഉപയോഗിക്കുന്ന വാക്കുകള്‍ ഹിജഡ, Eunuch (ഷണ്ടന്‍)  എന്നൊക്കെയാവുന്നതിന്റെ വൈരുദ്ധ്യത്തെ കുറിച്ച് ചിലരോട് മുന്‍പ് സ്വകാര്യ സംഭാഷണത്തില്‍ പറഞ്ഞത് ഓര്‍ക്കുന്നു. ഫറൂഖ് കോളേജിലെ ലിംഗസമത്വത്തെ കുറിച്ചുള്ള ചര്‍ച്ചയിലാണ് ലിംഗസമത്വവാദികളെ അപഹസിക്കാന്‍ കീഴാളപക്ഷ ബോധ്യമുണ്ട് എന്ന് കരുതുന്ന ഒരാള്‍ ഈ ഹിജഡ പ്രയോഗം നടത്തിയത്.

കൂത്തിച്ചി മോന്‍ എന്ന വാക്കൊക്കെ ഭാഷയിലുണ്ടാവുന്നത് ഇത്തരം അടയാളപെടുത്തലില്‍ നിന്നാണ്. ഇത് മനസിലാക്കാന്‍ ഉണ്ണിയച്ചി ചരിതം ഉണ്ണി “ചിരുതേവിചരിതം”, “ഉണ്ണിയാടിചരിതം” എന്നിവയിലൊക്കെ വിവരിക്കപെടുന്നതേവിടിശികള്‍  (ദേവദാസികളെ) എങ്ങനെ ചരിത്രപരമായി ഔട്ട് കാസ്റ്റായി എന്നതിന്റെ  ജാതിയുമായുള്ള ബന്ധമറിയണം. ഇത്തരം ഒരു സാംസ്‌കാരിക പാശ്ചാത്തലം തെറിയെന്നു വിവക്ഷിക്കുന്ന എല്ലാ വാക്കുകള്‍ക്ക് പിന്നിലുമുണ്ട്.

ഒരു കീഴാളത്വത്തിനു മറ്റൊരു കീഴാളത്വത്തെ മനസിലാക്കാത്ത വിധം എക്‌സ്‌ക്ലൂസിവായ ഒരു ഇടത്തിലാണോ നമ്മള്‍  എന്ന സംശയമാണ് ഇത്തരം അഭിപ്രായ പ്രകടനങ്ങള്‍ എന്നില്‍ ഉണ്ടാക്കുന്നത്. കാരണം അല്ലെങ്കില്‍ അതീശത്വവ്യവഹാരങ്ങള്‍ക്ക് അപ്പുറത്ത് നില്‍ക്കുന്ന അപരരെ അപഹസിക്കാന്‍ ഉപയോഗിക്കുന്നഭാഷ തന്നെ ഇത്തരം സന്ദര്‍ഭങ്ങളില്‍ ഉപയൊഗിക്കപ്പെട്ടില്ലായിരുന്നല്ലോ?

എപ്പോഴും രാഷ്ട്രിയമായി  ശരിയായി സംസാരിക്കണം എന്ന ഒരു മോറലിസ്റ്റിക്ക് ബോധത്തില്‍ നിന്നല്ല ഞാന്‍ ഇതു പറയുന്നത്. മറിച്ചു  വാക്കിന്റെ രാഷ്ട്രിയത്തെ കുറിച്ചുള്ള ബോധ്യമാണ് അത്. വാക്ക്‌സ്വയംഭൂവല്ലെന്നും അത് ഒരു സാമുഹികവും സാമ്പത്തികവും, ചരിത്രപരവും സാംസ്‌കാരികവുമായ ഒരു സൃഷ്ടിയാണ് എന്ന ബോധ്യത്തില്‍ നിന്നാണ് അത് ഉണ്ടാവുന്നത്. തെറിയെന്നു ഇന്നു വിവക്ഷിക്കപ്പെടുന്ന പദങ്ങളെല്ലാം ചരിത്ര നിരപേക്ഷമായി രൂപം കൊണ്ടതല്ലല്ലോ?

ചിലരെ  അപരരായി കരുതുന്ന ഒരു അസ്പര്‍ശ്യതയുടെ ചരിത്ര പശ്ചാത്തലത്തില്‍ നിന്നാണ് തെറിയെന്നു ഇന്നു വിവക്ഷിക്കുന്ന പദങ്ങള്‍ എല്ലാം രൂപം കൊണ്ടത്. ഇത്തരം അസ്പര്‍ശ്യതയുടെ രാഷ്ട്രിയത്തെ ലെജിറ്റിമൈസ് ചെയ്യുന്ന ഒരു ചരിത്രം ആ പ്രയോഗങ്ങള്‍ക്കുണ്ട് എന്ന് കരുതുന്നത് കൊണ്ടാണ് തെറിയെ ഒരു രാഷ്ട്രിയ പ്രയോഗമാക്കുന്നതിനെ എതിര്‍ക്കുന്നത്.

ഓരോ വാക്കും ഭാഷയില്‍ പ്രയോഗത്തില്‍ വരുന്നതിനു പിന്നില്‍ ഒരു ചരിത്രമുണ്ട്. സംവാദത്തില്‍ ഉന്നയിക്കുന്ന വാക്കുക്കള്‍ക്ക് ഒരു രാഷ്ട്രിയമുണ്ട്. ചെറ്റ, പൊലയാടി മോന്‍, മേത്തന്‍ എന്നി വാക്കുക്കളോക്കെ  ജാതിയമാവുന്നത് ചരിത്രപരവും സാംസ്‌കാരികവുമായി  അവ ഒരു വിഭാഗത്തെ അധമര്‍എന്ന് അടയാളപെടുത്താന്‍ ഉപയോഗിച്ചിരുന്നതുകൊണ്ടാണ്.

കാരണം, തെറിയെന്നു ഇന്നു വിവക്ഷിക്കപ്പെടുന്ന പദങ്ങളെല്ലാം, ദളിതരെ, സ്ത്രികളെ, ലൈംഗികന്യൂനപക്ഷങ്ങളെ, മൂന്നാംലിംഗ വിഭാഗത്തെ, മുസ്‌ലീങ്ങളെ, ആദിവാസികളെ, ഭാഷാന്യൂനപക്ഷങ്ങളെ, കറുത്തവര്‍ഗക്കാരെ, ഇതര സംസ്ഥാന തൊഴിലാളികളെ എല്ലാം അപഹസിക്കുന്നതാണ്.

അത് കൊണ്ട് തന്നെ ഇത്തരം  പദങ്ങള്‍ തെറിയാണ് എന്ന് വിചാരിക്കുന്നത് യാദൃശ്ചികമായാണ് എന്ന് കരുത്തുന്നില്ല. ഒരു ശൂന്യതയില്‍ നിന്നും പൊട്ടി വിഴുന്ന ഒന്നാണ് ഒരാള്‍ ഉപയോഗിക്കുന്ന ഭാഷ എന്ന് കരുതാന്‍ വയ്യാത്തതുകൊണ്ടാണ് ഒരാളുടെ അബോധത്തിലെ മുന്‍വിധികളെ തന്നെയാണ് ഒരാള്‍ ഉപയോഗിക്കുന്ന ഭാഷ പുറത്തുകൊണ്ട് വരുന്നത്.

ഓരോ വാക്കും ഭാഷയില്‍ പ്രയോഗത്തില്‍ വരുന്നതിനു പിന്നില്‍ ഒരു ചരിത്രമുണ്ട്. സംവാദത്തില്‍ ഉന്നയിക്കുന്ന വാക്കുക്കള്‍ക്ക് ഒരു രാഷ്ട്രിയമുണ്ട്. ചെറ്റ, പൊലയാടി മോന്‍, മേത്തന്‍ എന്നി വാക്കുക്കളോക്കെ  ജാതിയമാവുന്നത് ചരിത്രപരവും സാംസ്‌കാരികവുമായി  അവ ഒരു വിഭാഗത്തെ അധമര്‍എന്ന് അടയാളപെടുത്താന്‍ ഉപയോഗിച്ചിരുന്നതുകൊണ്ടാണ്.

കൂത്തിച്ചി മോന്‍ എന്ന വാക്കൊക്കെ ഭാഷയിലുണ്ടാവുന്നത് ഇത്തരം അടയാളപെടുത്തലില്‍ നിന്നാണ്. ഇത് മനസിലാക്കാന്‍ ഉണ്ണിയച്ചി ചരിതം ഉണ്ണി “ചിരുതേവിചരിതം”, “ഉണ്ണിയാടിചരിതം” എന്നിവയിലൊക്കെ വിവരിക്കപെടുന്നതേവിടിശികള്‍  (ദേവദാസികളെ) എങ്ങനെ ചരിത്രപരമായി ഔട്ട് കാസ്റ്റായി എന്നതിന്റെ  ജാതിയുമായുള്ള ബന്ധമറിയണം. ഇത്തരം ഒരു സാംസ്‌കാരിക പാശ്ചാത്തലം തെറിയെന്നു വിവക്ഷിക്കുന്ന എല്ലാ വാക്കുകള്‍ക്ക് പിന്നിലുമുണ്ട്.

പറഞ്ഞു വന്നത് ഇത്ര മാത്രം. “തറ”യാവുക എന്നാല്‍ അപഹസിക്കപ്പെടെണ്ട ഒരാളാവുക എന്നാണ് അര്‍ഥമെങ്കില്‍ ഞാന്‍ തറയോടൊപ്പമാണ്.

Latest Stories

We use cookies to give you the best possible experience. Learn more