| Sunday, 16th December 2018, 5:24 pm

ഒടിയന്‍ സിനിമ കടുത്ത വര്‍ണവിവേചനത്തെ പ്രോത്സാഹിപ്പിക്കുന്നു; വിമര്‍ശനവുമായി ശബരിനാഥ് എം.എല്‍.എ

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ഒടിയന്‍ വര്‍ണവിവേചനത്തെ പ്രോത്സാഹിപ്പിക്കുന്നതാണെന്ന് ശബരിനാഥ് എം.എല്‍.എ. തിരുവനന്തപുരം സെനറ്റ്ഹാളില്‍ ടി.എം കൃഷ്ണ പങ്കെടുത്ത പരിപാടിയില്‍ സംസാരിക്കുന്നതിനിടക്കായിരുന്നു എം.എല്‍.എയുടെ വിമര്‍ശനം.

സിനിമയില്‍ കടുത്ത രീതിയിലുള്ള വംശീയ അധിക്ഷേപം നിലനില്‍ക്കുന്നുണ്ടെന്നും തമിഴ് സിനിമയില്‍ കറുപ്പിന്റെ രാഷ്ട്രീയം ചര്‍ച്ച ചെയ്യുമ്പോള്‍ മലയാള സിനിമ ഇപ്പോഴും കറുപ്പിനെ തെറ്റായ രീതിയിലാണ് അവതരിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

സിനിമയില്‍ പ്രകാശ് രാജ് അവതരിപ്പിച്ച രാവുണ്ണി നായര്‍ എന്ന കഥാപാത്രത്തെക്കുറിച്ച് മഞ്ജുവാര്യര്‍ നടത്തുന്ന പാരാമര്‍ശങ്ങളാണ് എം.എല്‍.എ വിമര്‍ശിച്ചത്.

Also Read  ഈ വ്യാജപ്രചാരണങ്ങള്‍ പെയ്ഡ് ആണ്; ഒടിയന്‍ വിജയിക്കുമെന്ന വിശ്വാസം ഇപ്പോഴുമുണ്ടെന്ന് വി.എ.ശ്രീകുമാര്‍ മേനോന്‍

അതേസമയം ഒടിയനെതിരെ സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്ന ആക്രമണത്തെ ശാസ്ത്രീയമായി നേരിടുമെന്ന് സംവിധായകന്‍ വി.എ.ശ്രീകുമാര്‍ മേനോന്‍ പറഞ്ഞിരുന്നു. ഒടിയനെതിരെ നടക്കുന്നത് സംഘടിത അക്രമമാണെന്നും ഈ വ്യാജപ്രചാരണങ്ങള്‍ പെയ്ഡ് ആണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

കഴിഞ്ഞ ദിവസമാണ് ഒടിയന്‍ റിലീസ് ചെയ്തത്. ലോകം മുഴുവന്‍ 3004 സ്‌ക്രീനുകളില്‍ റിലീസ് ചെയ്ത ഈ ചിത്രം കേരളത്തില്‍ 412 സ്‌ക്രീനുകളില്‍ ആണ് എത്തിയത്. കേരളത്തിന് പുറത്തു മുന്നൂറു സ്‌ക്രീനുകളില്‍ എത്തുന്ന ഈ ചിത്രം ഇന്ത്യക്കു പുറത്തു റിലീസ് ചെയ്തത് 2292 സ്‌ക്രീനുകളില്‍ ആയാണ്. അതിനിടെ ഹര്‍ത്താലും ഒടിയന്റെ റീലീസിനെ ബാധിച്ചിരുന്നു.

DoolNews Video

Latest Stories

We use cookies to give you the best possible experience. Learn more