| Friday, 11th December 2020, 7:14 pm

ശബരിമല സ്ത്രീ പ്രവേശനം; സുപ്രീം കോടതി വിധി ഇംപെന്റിംഗ് ആണ്, അനുസരിച്ചേ പറ്റു, പിണറായി വിജയനും ചെയ്തത് അതാണ്; സുരേഷ് ഗോപി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കണ്ണൂര്‍: ശബരിമല സ്ത്രീ പ്രവേശനത്തില്‍ സുപ്രീം കോടതിയുടെ വിധി അനുസരിച്ചേ പറ്റുകയുള്ളുവെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ അതാണ് ചെയ്തതെന്നും ബി.ജെ.പി രാജ്യസഭ എം.പിയും നടനുമായ സുരേഷ് ഗോപി.

കണ്ണൂരില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ഉത്തരം പറയുകയായിരുന്നു അദ്ദേഹം. ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് യു.ഡി.എഫ് കണ്‍വീനര്‍ എം.എം ഹസന്റെ പ്രസ്താവനയെ കുറിച്ചായിരുന്നു ചോദ്യം.

യു.ഡി.എഫ് അധികാരത്തില്‍ വന്നാല്‍ ഓഡിനന്‍സ് വഴി ശബരിമലയിലെ യുവതീ പ്രവേശനം തടയുമെന്നായിരുന്നു എം.എം ഹസന്റെ പ്രസ്താവന. പാര്‍ലമെന്റിലേക്ക് യു.ഡി.എഫിന്റെ 19 പേര്‍ ഇവിടെന്ന് പോയല്ലോ എന്തെ പാര്‍ലമെന്റില്‍ പുതിയ നിയമം കൊണ്ട് വരാന്‍ പറഞ്ഞില്ല എന്നും സുരേഷ് ഗോപി ചോദിച്ചു.

സുപ്രീം കോടതി എന്താണ് പറഞ്ഞിരിക്കുന്നതെന്ന് അവര്‍ക്കും വ്യക്തമായിട്ട് അറിയാം, സുപ്രീം കോടതി വിധി ഇംപെന്റിംഗ് ആണ് നമുക്ക് അനുസരിച്ചെ മതിയാകു. അതല്ലെ ശ്രീ പിണറായി വിജയനും അനുസരിച്ചെ, പക്ഷേ എല്ലാ കാര്യത്തിലും അനുസരിച്ചോ ഇല്ലല്ലോ എന്നും സുരേഷ് ഗോപി ചോദിച്ചു.

യു.ഡി.എഫ് അധികാരത്തിലെത്തിയാല്‍ ഓഡിനന്‍സ് വഴി ശബരിമലയിലെ യുവതീ പ്രവേശനം തടയുമെന്നായിരുന്നു യു.ഡി.എഫ് കണ്‍വീനര്‍ എം.എം ഹസ്സന്‍ പറഞ്ഞത്. വിശ്വാസം സംരക്ഷിക്കാന്‍ നിയമം നിര്‍മിക്കുമെന്നും ഹസ്സന്‍ പറഞ്ഞിരുന്നു.

തിരുവനന്തപുരത്ത് നടത്തിയ മീറ്റ് ദ പ്രസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിശ്വാസ സംരക്ഷണത്തിനായി നിയമം കൊണ്ടുവരണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെടാന്‍ സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി വിജയരാഘവന് ധൈര്യമുണ്ടോയെന്നും ഇക്കാര്യത്തില്‍ താന്‍ വിജയരാഘവനെ വെല്ലുവിളിക്കുകയാണെന്നും ഹസ്സന്‍ പറഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights:Sabarimala women’s entry; The verdict of the Supreme Court is Impending, and according to it, Pinarayi Vijayan did the same; Suresh Gopi

Latest Stories

We use cookies to give you the best possible experience. Learn more