ന്യൂദല്‍ഹി: ശബരിമലയിലെ യുവതീ പ്രവേശനത്തിനെതിരായ ഹരജികള്‍ ഫെബ്രുവരി 8 ന് പരിഗണിച്ചേക്കും. ഫെബ്രുവരിയില്‍ പരിഗണിക്കേണ്ട കേസുകളുടെ സാധ്യതാ പട്ടികയില്‍ ശബരിമല കേസ് ഉള്‍പ്പെടുത്തിയിട്ടുണ്ട്.
നേരത്തെ ഭരണഘടനാ ബെഞ്ച് അംഗമായ ജസ്റ്റിസ് ഇന്ദു മല്‍ഹോത്രയുടെ അവധി കണക്കിലെടുത്ത് ഹരജി പരിഗണിക്കുന്നത് മാറ്റിയിരുന്നു. ഈ മാസം 27 വരെയാണ് ഇന്ദു മല്‍ഹോത്രയുടെ അവധി.
ശസ്ത്രക്രിയയെ തുടര്‍ന്ന് ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര വിശ്രമത്തിലാണ്. ജനുവരി 18 വരെയായിരുന്നു ഇന്ദു മല്‍ഹോത്രയുടെ അവധി. തിങ്കള്‍, ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ സുപ്രീം കോടതി പരിഗണിക്കുന്ന കേസുകളുടെ പട്ടികയില്‍ ഇന്ദു മല്‍ഹോത്രയുടെ പേരില്ല.
ഇന്ദു മല്‍ഹോത്ര അവധിയില്‍ പ്രവേശിച്ചതിനാല്‍ ശബരിമല കേസ് 22ന് പരിഗണിക്കില്ലെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് വ്യക്തമാക്കിയിരുന്നു.
ശബരിമല വിധിക്കെതിരെ അമ്പതിലകം പുനഃപരിശോധനാ ഹര്‍ജികളാണ് സമര്‍പ്പിച്ചിരിക്കുന്നത്. ഇതിന് പുറമെ റിട്ട് ഹര്‍ജികളും ദേവസ്വം ബോര്‍ഡിന്റെ സാവകാശ ഹര്‍ജികളും സുപ്രീം കോടതിയുടെ പരിഗണനയിലുണ്ട്.
WATCH THIS VIDEO: