ആലപ്പുഴ:അനുമതിയില്ലാതെയാണ് തന്നെ വനിതാമതിലിന്റെ രക്ഷാധികാരിയാക്കിയതെന്ന് പ്രതിപക്ഷ നേതാവ് രമേശ ചെന്നിത്തല. ഇത് സാമാന്യ മര്യാദയ്ക്ക് നിരക്കാത്ത നടപടിയാണെന്നും രൂക്ഷമായി വിമര്‍ശിച്ചു കൊണ്ട് ചെന്നിത്തല പറഞ്ഞു. സര്‍ക്കാരിന്റെത് രാഷ്ട്രീയ ഗിമ്മിക്കെന്ന് ആരോപിച്ച് ചെന്നിത്തല കലക്ടറെ വിളിച്ചു എതിര്‍പ്പ് അറിയിച്ചു.
മന്ത്രി തോമസ് ഐസക്കിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ആലപ്പുഴയിലെ വനിതാമതിലിന്റെ രക്ഷാധികാരിയായി ചെന്നിത്തലയെ നിയോഗിച്ചത്. വനിതാമതിലിന് സര്‍ക്കാര്‍ സംവിധാനങ്ങളും പൊതുഖജനാവില്‍ നിന്നുള്ള പണവും ഉപയോഗിക്കാനുള്ള ഉത്തരവ് അടിയന്തരമായി പിന്‍വലിക്കണമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ഭരണഘടനപ്രകാരം ഖജനാവിലെ പണം ഏതെങ്കിലും പ്രത്യേക മതവിഭാഗത്തിന്റെയും പ്രചാരണപരിപാടികള്‍ക്ക് ഉപയോഗിക്കാന്‍ പാടില്ലെന്നും ഇതിനായി ഖജനാവില്‍ നിന്ന് പണം മുടക്കുന്നത് നീതീകരിക്കാനാവില്ലെന്നും കത്തില്‍ പ്രതിപക്ഷനേതാവ് ആരോപിച്ചിരുന്നു.
അതേസമയം വനിതാമതില്‍ സംഘടിപ്പിക്കാന്‍ സര്‍ക്കാര്‍ പണം ഉപയോഗിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. നിതാ മതിലിന് സ്ത്രീകളെ എത്തിക്കുന്നത് നവോത്ഥാന സംഘടനകളെന്നും മുഖ്യമന്ത്രി പറഞ്ഞു.
നവോഥാന മൂല്യങ്ങള്‍ സംരക്ഷിക്കാനുളള കൂട്ടായ പരിശ്രമങ്ങളുടെ ഭാഗമായി ജനുവരി ഒന്നിന് കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ വനിതകള്‍ അണിനിരക്കുന്ന മനുഷ്യമതില്‍ സൃഷ്ടിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന സമുദായ സംഘടനകളുടെ യോഗത്തിലാണ് തീരുമാനമായത്.