'ഒരു അറ്റാക്ക് വന്ന് തട്ടിപ്പോയിരുന്നെങ്കില്‍ വീരബലിധാനി ആവാമായിരുന്നു'; സംഘപരിവാറിനെതിരെ ട്രോള്‍ മഴ
Sabarimala women entry
'ഒരു അറ്റാക്ക് വന്ന് തട്ടിപ്പോയിരുന്നെങ്കില്‍ വീരബലിധാനി ആവാമായിരുന്നു'; സംഘപരിവാറിനെതിരെ ട്രോള്‍ മഴ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 2nd November 2018, 6:13 pm

കോഴിക്കോട്: നിലയ്ക്കലില്‍ പൊലീസ് നടപടിക്കിടെ കാണാതായ അയ്യപ്പഭക്തന്റെ മൃതദേഹം കണ്ടെത്തിയെന്ന തരത്തില്‍ സംഘപരിവാര്‍ നടത്തുന്ന വ്യാജ പ്രചരണത്തെ ട്രോളി സോഷ്യല്‍ മീഡിയ. സംഭവത്തില്‍ പൊലീസിന്റെ ഭാഗത്തുനിന്നും വ്യക്തമായ വിശദീകരണം വന്നശേഷവും ബി.ജെ.പിയുടെ സംസ്ഥാന പ്രസിഡന്റ് അടക്കം ഈ വ്യാജ പ്രചരണം ഏറ്റടുത്തതിനെതിരെയാണ് ട്രോളുകള്‍ പ്രചരിക്കുന്നത്.

ഒരു സംശയവും ഉയര്‍ത്താതെ വ്യാജപ്രചരണം അതേപടി ഉയര്‍ത്തി പിണറായി വിജയനാണ് കൊലക്കുത്തരവാദി എന്നും പറഞ്ഞ് വീര മരിച്ചയാളെ വീരബലിദാനിയാക്കി ഹര്‍ത്താല്‍ നടത്തുന്ന സംഘപരിവാറിനെ കണക്കിന് പരിഹസിച്ചു കൊണ്ടാണ് മിക്ക ട്രോളുകളും.

രാജ്യം ഭരിക്കുന്ന ഒരു പാര്‍ട്ടിയുടെ സംസ്ഥാന പ്രസിഡന്റിനെ നോക്കി ഉളുപ്പുണ്ടോ എന്ന് ചോദിക്കുന്നത് എന്ത് കഷ്ടമാണെന്നും ശബരിമലയുടെ മറവില്‍ ഒരു ബലിദാനിയെ കിട്ടാത്തതില്‍ സങ്കടപ്പെടുന്ന സംഘപരിവാര്‍ ഓട്ടോ ഇടിച്ച് മരിച്ചവരേയും പാമ്പ് കടിച്ചു മരിച്ചവരേയും സര്‍ക്കാര്‍ കൊലപ്പെടുത്തിയെന്നാരോപിച്ച് വീര ബലിദാന പട്ടം കൊടുക്കാന്‍ മടിക്കില്ലെന്നും തുടങ്ങി സംഘപരിവാര്‍ ഇതുവരെ നടത്തിയ മുഴുവന്‍ വ്യാജ പ്രചരണത്തേയും പൊളിച്ചടക്കിക്കൊണ്ടാണ് ട്രോളന്മാര്‍ വിമര്‍ശിക്കുന്നത്.

Read Also : #Fact Check നിലയ്ക്കലില്‍ പൊലീസ് നടപടിക്കിടെ വൃദ്ധന്‍ മരിച്ചെന്ന സംഘപരിവാര്‍ പ്രചരണം വ്യാജം; തെളിവുകള്‍ നിരത്തി ജില്ലാ പൊലീസ് മേധാവിയുടെ വിശദീകരണം

പാപ്പിനിശേരിയിലെ ഫുട്ബോള്‍ ക്യാമ്പില്‍ നടന്ന ആഘോഷത്തെ സി.പി.ഐ.എം പ്രവര്‍ത്തകര്‍ കൊലപാതകത്തിനുശേഷം നടത്തിയ ആഘോഷം എന്ന രീതിയില്‍ വീഡിയോ പ്രചരണം നടത്തിയ മുന്‍ പ്രസിഡന്റിന്റെ അതേപാതയാണ് ശ്രീധരന്‍ പിള്ളയും പിന്തുടരുന്നതെന്നും ഉത്തരേന്ത്യയില്‍ പശുക്കളെ കൊല്ലുന്ന ചിത്രങ്ങള്‍ കേരളത്തിലേതെന്ന തരത്തില്‍ ഫേസ്ബുക്കിലൂടെ പ്രചരിപ്പിപ്പിച്ച അതേസുരേന്ദ്രനാണ് ഇപ്പോള്‍ നട്ടാല്‍ മുളക്കാത്ത നുണയുമായി ഉളുപ്പില്ലാതെ വീണ്ടും വന്നിരിക്കുന്നതെന്നും ട്രോളന്‍മാര്‍ ആരോപിക്കുന്നു.

സന്ദേശം എന്ന സത്യന്‍ അന്തിക്കാട് – ശ്രീനിവാസന്‍ സിനിമയില്‍ രക്തസാക്ഷിക്ക് വേണ്ടി മത്സരിക്കുന്ന ജയറാമിന്റേയും ശ്രീനിവാസന്റേയും കഥാപാത്രങ്ങള്‍ അവതരിപ്പിക്കുന്ന രംഗത്തോട് ഉപമിച്ചാണ് ബി.ജെ.പിയുടെ ബലിദാനിക്ക് വേണ്ടിയുള്ള രാഷ്ട്രീയക്കളിയെ പരിഹസിക്കുന്നത്.

ശബരിമലയെ മുന്‍നിര്‍ത്തിയുള്ള വ്യാജ പ്രചരണങ്ങള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന പൊലീസിന്റെ മുന്നറിയിപ്പ് വകവെക്കാതെയാണ് ശ്രീധരന്‍പിള്ളയും സുരേന്ദ്രനും അടുക്കമുള്ള നേതാക്കള്‍ തന്നെ ഇത്തരത്തില്‍ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത്.

ശിവദാസ് എന്ന അയ്യപ്പനെ പൊലീസ് മര്‍ദ്ദിച്ചു കൊന്നു എന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ ആഭ്യന്തരവകുപ്പ് ഒഴിയണമെന്നുമായിരുന്നു ശ്രീധരന്‍ പിള്ളയുടെ ആവശ്യം.

പത്തനംതിട്ടയില്‍ കാണാതായ ശിവദാസന്‍ എന്ന വൃദ്ധനെ മരിച്ച നിലയില്‍ കണ്ടെത്തിയത് കഴിഞ്ഞ ദിവസം രാത്രിയാണ്. ശബരിമലയിലെ നിലയ്ക്കലില്‍ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് നടന്ന അക്രമങ്ങള്‍ക്കിടെയാണ് ഇദ്ദേഹത്തെ കാണാതായത് എന്നാരോപിച്ച് ബി.ജെ.പി മണിക്കൂറുകള്‍ക്കകം പത്തനംതിട്ടയില്‍ ഹര്‍ത്താല്‍ പ്രഖ്യാപിക്കുകയും ചെയ്തു. എന്നാല്‍ നിലയ്ക്കലില്‍ നിന്നല്ല ഇദ്ദേഹത്തിന്റെ മൃതദേഹം കിട്ടിയതെന്ന് ഇതിനോടകം പോലീസും മറ്റു സാഹചര്യ തെളിവുകളും വ്യക്തമാക്കുന്നുണ്ട്.

Image may contain: one or more people and text

salil kumar

Image may contain: 1 person, text

Jithin narayanan

Image may contain: 2 people, people smiling, text

vinu karavoor

Image may contain: 4 people, people smiling, text

18 ന് മിസ്സിങ്ങ്.
19 ന് വീട്ടിലേക്ക് ഫോൺ ചെയ്യുന്നു.
17 ന് പിണറായി പോലീസ് തല്ലിക്കൊല്ലുന്നു.

-kader

Image may contain: 4 people, text

-sudheesh