തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശനത്തില്‍ പ്രതിഷേധിച്ച് സംസ്ഥാനത്തുടനീളം സംഘപരിവാര്‍ ആക്രമണം. തിരുവനന്തപുരം, കോഴിക്കോട്, തൃശ്ശൂര്‍ മലപ്പുറം ജില്ലകളില്‍ വ്യാപകമായ ആക്രമണമാണ് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ നടത്തിയത്.
മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയും ആക്രമണമുണ്ടായി. സെക്രട്ടേറിയറ്റിന് മുന്നില്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധത്തെത്തുടര്‍ന്ന് പൊലീസ് ജലപീരങ്കിയും കണ്ണീര്‍വാതകവും പ്രയോഗിച്ചു.
തിരുവനന്തപുരത്ത് ബി.ജെ.പി-സി.പി.ഐ.എം പ്രവര്‍ത്തകര്‍ പരസ്പരം ഏറ്റുമുട്ടി. കൊടുവായൂരില്‍ ബലമായി കടകള്‍ അടപ്പിച്ചു. പലയിടത്തും സ്വകാര്യവാഹനങ്ങള്‍ക്ക് നേരെ കല്ലേറുണ്ടായി.
ALSO READ: നാളെ സംഘപരിവാര്‍ ഹര്‍ത്താല്‍; സഹകരിക്കില്ലെന്ന് വ്യാപാരവ്യവസായി ഏകോപന സമിതി
ആക്രമണത്തെത്തുടര്‍ന്ന് പാലക്കാട് ബസ് സര്‍വീസ് നിര്‍ത്തിവെച്ചു. ഇരിങ്ങാലക്കുടയില്‍ സ്വകാര്യബസിന് നേരെ കല്ലേറുണ്ടായി.
ചങ്ങനാശ്ശേരിയിലും കോഴിക്കോടും ബി.ജെ.പി പ്രവര്‍ത്തകര്‍ റോഡ് ഉപരോധിക്കുകയാണ്.
ശബരിമല യുവതീപ്രവേശനത്തില്‍ പ്രതിഷേധിച്ച് ശബരിമല കര്‍മസമിതി നാളെ നടത്തുന്ന ഹര്‍ത്താലിന് ബി.ജെ.പി പിന്തുണ പ്രഖ്യാപിച്ചു.
WATCH THIS VIDEO: